കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
കേരളീയജീവിതം മൂല്യബോധത്തിൻറെ തകർച്ച നേരിടുന്നു -സുനിൽ പി. ഇളയിടം
നാഷിഫ് അലിമിയാൻ
സമകാലിക കേരളീയജീവിതം നിരീക്ഷിച്ചാൽ വിപരീതദിശയിലുള്ള കടന്നാക്രമണം നടക്കുന്നതായി കാണാം. ഇത് പതിറ്റാണ്ടുകളായി കേരളം ഉണ്ടാക്കിയെടുത്ത മൂല്യബോധത്തിൻറെ തകർച്ചയിലേക്ക് വിരൽചൂണ്ടുന്നു. അന്യൻറെ ഭൂമിയിലേക്കും വഴിവക്കിലേക്കും ചപ്പുചവറുകൾ വലിച്ചെറിയുന്ന മലയാളി ആധുനികനാണോ എന്നാണ് ചിന്തിക്കേണ്ടത്. ഇത്രയും വിജ്ഞാനം നേടിയെടുത്ത ഒരുസമൂഹം വിദ്വേഷത്തിൻറെയും പകയുടെയും അന്ധവിശ്വാസത്തിൻറെയും പിടിയിലാണ്. സാഹോദര്യമെന്ന ഭാവം കേരളത്തിൽ വളർത്തിയെടുക്കേണ്ടതുണ്ട്
ഷാർജ: നവോത്ഥാനചിന്തകളിലൂടെ കേരളം സ്വായത്തമാക്കിയ അടിസ്ഥാനമൂല്യങ്ങൾ ദുർബലപ്പെട്ടുകൊണ്ടിരിക്കുന്നതായി എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി. ഇളയിടം. ഷാർജ പുസ്തകമേളയിൽ 'ഏഴരപ്പതിറ്റാണ്ടിൻറെ കേരളപരിണാമം' വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളീയസമൂഹം സ്വന്തമാക്കിയ മൂല്യങ്ങൾ പൊടുന്നനെ രൂപപ്പെട്ടതല്ല. പതിറ്റാണ്ടുകളിലൂടെ കടന്നുപോയ നവോത്ഥാന പ്രവർത്തനങ്ങളുടെ പിൻബലമുണ്ടതിന്. ദേശീയപ്രസ്ഥാനം, തൊഴിലാളി പ്രസ്ഥാനം, ജാതിനശീകരണം, മിഷനറി പ്രവർത്തനം, മത-സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾ തുടങ്ങി നിരവധി ഘടകങ്ങളിലൂടെ രൂപപ്പെട്ടതാണ് കേരളത്തിൻറെ സമത്വചിന്ത. സ്വാതന്ത്ര്യാനന്തരം ഒരു ആധുനിക സമൂഹമെന്നനിലയിൽ വളരെ പെട്ടെന്നായിരുന്നു മലയാളിസമൂഹത്തിൻറെ വളർച്ച. സാഹോദര്യവും സമത്വവും ഒരു സമൂഹത്തിലും സ്വാഭാവികമായി സംഭവിക്കുന്ന ഒന്നല്ല. കേരള രൂപവത്കരണത്തിൻറെ ബിന്ദുവിൽ ഈ ദർശനം കാണാനാവും. വ്യക്തിയുടെ അന്തസ്സ് എന്ന മൂല്യം ഉയർത്തിപ്പിടിക്കുന്ന സാമൂഹികക്രമം കെട്ടിപ്പടുക്കാൻ ആധുനികകേരളത്തിന് കഴിഞ്ഞുവെന്നതാണ് ഇതര സംസ്ഥാനങ്ങളിൽനിന്ന് വ്യതിരിക്തമാക്കുന്നത്.
കേരളത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളെ ആകർഷിക്കുന്നത് ഉയർന്നവരുമാനം മാത്രമല്ല, അതിനപ്പുറം മനുഷ്യതുല്യമായ അവസരവും അന്തസ്സും അവർക്ക് ലഭിക്കുന്നു. എന്നാൽ, സമകാലിക കേരളീയജീവിതം നിരീക്ഷിച്ചാൽ വിപരീതദിശയിലുള്ള കടന്നാക്രമണം നടക്കുന്നതായി കാണാം. ഇത് പതിറ്റാണ്ടുകളായി കേരളം ഉണ്ടാക്കിയെടുത്ത മൂല്യബോധത്തിൻറെ തകർച്ചയിലേക്ക് വിരൽചൂണ്ടുന്നു. അന്യൻറെ ഭൂമിയിലേക്കും വഴിവക്കിലേക്കും ചപ്പുചവറുകൾ വലിച്ചെറിയുന്ന മലയാളി ആധുനികനാണോ എന്നാണ് ചിന്തിക്കേണ്ടത്. ഇത്രയും വിജ്ഞാനം നേടിയെടുത്ത ഒരുസമൂഹം വിദ്വേഷത്തിൻറെയും പകയുടെയും അന്ധവിശ്വാസത്തിൻറെയും പിടിയിലാണ്. സാഹോദര്യമെന്ന ഭാവം കേരളത്തിൽ വളർത്തിയെടുക്കേണ്ടതുണ്ട്. വെറുപ്പിനെതിരെ സ്നേഹമെന്ന മൂല്യത്തെ പ്രകാശിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
.
മാർപാപ്പ രാജ്യത്തിന്റെ ഏറ്റവും ആദരണീയനായ അതിഥി: ബഹ്റൈൻ രാജാവ്
November 05 2022പഴയ തട്ടകത്തിലേക്ക് വീണ്ടും ഫെർണാണ്ടീന്യോ
June 21 2022ഹിജ്റ പുതുവത്സരം; 30ന് അവധി
July 25 2022ചിരി മാഞ്ഞു; ഇനിയില്ല ഇന്നസെൻ്റ്
March 26 2023Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.