കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
'ഓർമച്ചെപ്പു'മായി വീണ്ടും എം.എം ഹസൻ; രണ്ടാം പതിപ്പ് ഷാർജയിൽ പ്രകാശിതമായി

സ്വന്തം ലേഖകൻ
രാഷ്ട്രീയത്തിനതീതമായി എല്ലാവരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വമാണ് എം.എം. ഹസനെന്ന് പുസ്തകം പ്രകാശനം ചെയ്തു എം.എ യൂസുഫലി പറഞ്ഞു. പൊതുരംഗത്തും രാഷ്ട്രീയരംഗത്തുമുള്ള അരനൂറ്റാണ്ടിലേറെക്കാലത്തെ ഓർമകളും അനുഭവങ്ങളുമാണ് ഓർമ്മച്ചെപ്പ് എന്ന പുസ്തകത്തിലൂടെ താൻ എഴുതിയതെന്ന് എം.എം. ഹസൻ പറഞ്ഞു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. വൈ.എ. റഹീം ആദ്യ കോപ്പി ഏറ്റുവാങ്ങി. മാധ്യമ പ്രവർത്തകൻ എൽവിസ് ചുമ്മാർ പുസ്തകം പരിചയപ്പെടുത്തി
ഷാർജ: ആത്മകഥയായ 'ഓർമച്ചെപ്പി'ൻറെ രണ്ടാം പതിപ്പുമായി യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. ഷാർജ പുസ്തകോത്സവത്തിൽ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയാണ് പ്രകാശനം ചെയ്തത്. രാഷ്ട്രീയത്തിനതീതമായി എല്ലാവരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വമാണ് എം.എം. ഹസനെന്ന് യൂസുഫലി പറഞ്ഞു. പൊതുരംഗത്തും രാഷ്ട്രീയരംഗത്തുമുള്ള അരനൂറ്റാണ്ടിലേറെക്കാലത്തെ ഓർമകളും അനുഭവങ്ങളുമാണ് ഓർമ്മച്ചെപ്പ് എന്ന പുസ്തകത്തിലൂടെ താൻ എഴുതിയതെന്ന് എം.എം. ഹസൻ പറഞ്ഞു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. വൈ.എ. റഹീം ആദ്യ കോപ്പി ഏറ്റുവാങ്ങി. മാധ്യമ പ്രവർത്തകൻ എൽവിസ് ചുമ്മാർ പുസ്തകം പരിചയപ്പെടുത്തി.
ഇത് സ്നേഹത്തിൻറെ പുസ്തകമാണെന്ന് അവതാരിക എഴുതിയ കഥാകാരൻ ടി. പത്മനാഭൻ വിഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എം.ആർ. തമ്പാൻ, ജയ്ഹിന്ദ് ടി.വി ചെയർമാൻ അനിയൻകുട്ടി, ഷാർജ ഗവൺമെൻറിലെ പ്രോട്ടോകോൾ ഓഫിസർ ബദർ മുഹമ്മദ് അൽ സാബി, ഇൻകാസ് യു.എ.ഇ പ്രസിഡൻറ് മഹാദേവൻ വാഴശ്ശേരിൽ, കെ.എം.സി.സി പ്രതിനിധിയും ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ ടി.വി. നസീർ എന്നിവർ സംസാരിച്ചു. മാധ്യമ പ്രവർത്തകൻ എൽവിസ് ചുമ്മാർ സ്വാഗതവും എം.എം. ഹസൻറെ മകൾ നിഷ ഹസൻ നന്ദിയും പറഞ്ഞു. മുൻ മുഖ്യമന്ത്രിമാരായ എ.കെ. ആൻറണി, ഉമ്മൻ ചാണ്ടി, നടൻ മോഹൻലാൽ, ഡോ. ശശി തരൂർ എം.പി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടി എന്നിവർ പുസ്തകത്തിന് വിഡിയോ വഴി ആശംസ നേർന്നു.
.
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.