ലൈബ്രറികൾ നവീകരിക്കാൻ 45 ലക്ഷം ദിർഹം അനുവദിച്ചു

സ്വന്തം ലേഖകൻ


ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് 45 ലക്ഷം ദിർഹം അനുവദിച്ചത്. വിവിധ ഭാഷകളിൽ ഇറങ്ങിയ ഏറ്റവും പുതിയ പുസ്തകങ്ങൾ വാങ്ങാനും ലൈബ്രറിയിൽ നൂതന സാങ്കേതിക വിദ്യകൾ സജ്ജമാക്കാനുമാണ് തുക ചെലവഴിക്കുക. ആഗോളതലത്തിൽ ശാസ്ത്രം, കല, ചരിത്രം, സംസ്കാരം തുടങ്ങിയ വിഷയങ്ങളിലേക്ക് ജനങ്ങളുടെ ശ്രദ്ധ ക്ഷണിച്ച് വിജ്ഞാനമുള്ള സമൂഹത്തെ വാർത്തെടുക്കുന്നതിന്റെ ഭാഗമായാണ് നടപടി


ഷാർജ ∙ ഏറ്റവും പുതിയ പുസ്തകങ്ങളുമായി ലൈബ്രറികൾ നവീകരിക്കാൻ ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 45 ലക്ഷം ദിർഹം അനുവദിച്ചു. വിവിധ ഭാഷകളിൽ ഇറങ്ങിയ ഏറ്റവും പുതിയ പുസ്തകങ്ങൾ വാങ്ങാനും ലൈബ്രറിയിൽ നൂതന സാങ്കേതിക വിദ്യകൾ സജ്ജമാക്കാനുമാണ് തുക ചെലവഴിക്കുക. ആഗോളതലത്തിൽ ശാസ്ത്രം, കല, ചരിത്രം, സംസ്കാരം തുടങ്ങിയ വിഷയങ്ങളിലേക്ക് ജനങ്ങളുടെ ശ്രദ്ധ ക്ഷണിച്ച് വിജ്ഞാനമുള്ള സമൂഹത്തെ വാർത്തെടുക്കുന്നതിന്റെ ഭാഗമായാണ് നടപടി. വിദ്യാർഥികൾ, ഗവേഷകർ, അക്കാദമിക് വിദഗ്ധർ, മറ്റ് പ്രഫഷണലുകൾ, വായനക്കാർ എന്നിവർക്കായി ലൈബ്രറയിലെ റഫറൻസ് ഗ്രന്ഥങ്ങളുടെ ശേഖരം വിപുലീകരിക്കും. പുസ്തകമേളയിൽ പങ്കെടുക്കുന്ന 95 രാജ്യങ്ങളിൽ നിന്നുള്ള 2,213 അറബ്, വിദേശ പ്രസാധകരിൽ നിന്നാണ് പുസ്തകങ്ങൾ ശേഖരിക്കുക.
.

Share this Article