തൃശൂർ സ്വദേശി അജ്മാനിൽ മരിച്ചു

സ്വന്തം ലേഖകൻ


അവധിക്ക് നാട്ടില്‍ പോയ ഇദ്ദേഹം കഴിഞ്ഞ 20നാണ്​ അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരിച്ചെത്തിയത്

അജ്മാൻ: ഒരാഴ്ച മുൻപ്​ നാട്ടിൽ നിന്നെത്തിയ തൃശൂര്‍ സ്വദേശി അജ്മാനില്‍ നിര്യാതനായി. പുന്നയൂര്‍കുളം മാവിന്‍ചുവട് ഹനീഫയാണ് (48) ഹൃദയാഘാതം മൂലം മരണമടഞ്ഞത്.

അജ്മാനിലെ ഇറാനി മാര്‍ക്കറ്റില്‍ ഫുഡ്‌ സ്റ്റഫ് കച്ചവടം നടത്തി വരികയായിരുന്നു. താമസ സ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. അവധിക്ക് നാട്ടില്‍ പോയ ഹനീഫ കഴിഞ്ഞ 20നാണ്​ അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരിച്ചെത്തിയത്.
.

Share this Article