ഗ്ലോബല്‍ വില്ലേജ്: വിഐപി പായ്ക്കുകള്‍ മുന്‍കൂർ ബുക്ക് ചെയ്യാം

സ്വന്തം പ്രതിനിധി


ഗ്ലോബല്‍ വില്ലേജിലെ വിനോദങ്ങളെല്ലാം ആസ്വദിക്കാനാകുന്ന ഡയമണ്ട്, പ്ലാറ്റിനം,ഗോള്‍ഡ്,സില്‍വർ പായ്ക്കുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനാകുക. വിഐപി പ്രവേശന പാസുകള്‍, വിഐപി പാർക്കിംഗ്, കൂടാതെ ഗ്ലോബല്‍ വില്ലേജിലെ ആകർഷണങ്ങളായ റിപ്ലീസ് ബിലീവ് ഇറ്റ് ഓർ നോട്ട്,അക്വാ ആക്ഷന്‍ സ്റ്റണ്ട് ഷോ, കാർണിവല്‍ ഫണ്‍ വെയർ എന്നിവയിലേക്കുളള വിഐപി പ്രവേശന പാസുകളും എല്ലാ വിഐപി പായ്ക്കിലും ലഭ്യമാകും

ദുബൈ: ആഗോള ലോകത്തിൻ്റെ വിസ്മയക്കാഴ്ചകൾ നിറച്ചുള്ള ഗ്ലോബല്‍ വില്ലേജിന്‍റെ 27 മത് സീസണ്‍ ഒക്ടോബർ 25 ന് ആരംഭിക്കും. ഗ്ലോബൽ വില്ലേജ് സന്ദർശിക്കാനുള്ള വിഐപി പായ്ക്കുകള്‍ ഇപ്പോൾ തന്നെ മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഗ്ലോബല്‍ വില്ലേജിലെ വിനോദങ്ങളെല്ലാം ആസ്വദിക്കാനാകുന്ന ഡയമണ്ട്, പ്ലാറ്റിനം,ഗോള്‍ഡ്,സില്‍വർ പായ്ക്കുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനാകുക. വിഐപി പ്രവേശന പാസുകള്‍, വിഐപി പാർക്കിംഗ്, കൂടാതെ ഗ്ലോബല്‍ വില്ലേജിലെ ആകർഷണങ്ങളായ റിപ്ലീസ് ബിലീവ് ഇറ്റ് ഓർ നോട്ട്,അക്വാ ആക്ഷന്‍ സ്റ്റണ്ട് ഷോ, കാർണിവല്‍ ഫണ്‍ വെയർ എന്നിവയിലേക്കുളള വിഐപി പ്രവേശന പാസുകളും എല്ലാ വിഐപി പായ്ക്കിലും ലഭ്യമാകും. ഗ്ലോബല്‍ വില്ലേജിലെ ഇത്തവണത്തെ പ്രധാന ആകർഷണങ്ങളിലേക്കുളള പ്രവേശന പാസും റമദാന്‍ പ്രിയങ്കരമായ മജ്ലിസ് ഓഫ് ദ വേള്‍ഡില്‍ ടേബിള്‍ റിസർവേഷനുളള വൗച്ചറുകളും ലഭ്യമാകും. അതേസമയം ഡയമണ്ട് പായ്ക്കില്‍ ഇന്‍ പാർക്ക് ടാക്സി ഗതാഗതം, കാർ വാഷ്, പോർട്ടർ എന്നിവയ്ക്കുളള വൗച്ചറുകളും ലഭ്യമാകും.

വിഐപി പായ്ക്കിനുളളില്‍ നിന്നും സ്വർണനാണയം ലഭിക്കുന്ന ഭാഗ്യശാലിക്ക് 27,000 ദിർഹം സമ്മാനമായി ലഭിക്കുമെന്നതും ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകതയാണ്. ഡയമണ്ട് വിഐപി പായ്ക്കിന് 6000 ദിർഹമാണ് നിരക്ക്. ഇതില്‍ 28,000 ദിർഹത്തിന്‍റെ ആനുകൂല്യമാണ് ഉപഭോക്താവിന് ലഭിക്കുക.

പ്ലാറ്റിനം വിഐപി പായ്ക്കിന് 2,500 ദിർഹമാണ് വില. 15,000 ദിർഹത്തിന്‍റെ ആനുകൂല്യം പ്ലാറ്റിനം വിഐപി പായ്ക്കില്‍ ലഭ്യമാകും. ഗോൾഡ് പായ്ക്കുകൾക്ക് 1,950 ദിർഹവും സിൽവർ പായ്ക്കുകൾക്ക് 1600 ദിർഹവുമാണ് നിരക്ക്. ഗോള്‍ഡ് പായ്ക്കില്‍ 13,000 ദിർഹം മൂല്യമുള്ള ആനുകൂല്യങ്ങളും സിൽവർ പായ്ക്കുകൾക്ക് 10,000 ദിർഹം മൂല്യമുളള ആനുകൂല്യവും ലഭ്യമാകും

സാധുവായ എമിറേറ്റ്സ് ഐഡിയുളള 18 വയസിന് മുകളില്‍ പ്രായമുളള ഒരാള്‍ക്ക് പരമാവധി 8 വിഐപി പായ്ക്കുകള്‍ വരെ വാങ്ങാം.വിർജിന്‍ മെഗാസ്റ്റോറിന്‍റെ ടിക്കറ്റ്സ് വെബ്സൈറ്റിലൂടെയാണ് ടിക്കറ്റുകള്‍ വില്‍പന നടത്തുന്നത്
.

Share this Article