അജ്മാനിൽ സ്‌കൂൾ ബസ് ഡ്രൈവർക്ക്‌ പ്രായപരിധി 55 വയസ്സ്

സ്വന്തം ലേഖകൻ


നേരത്തെ 60 വയസ്സുവരെയുള്ളവർക്ക് ബസ് ഡ്രൈവറായി സേവനം നടത്താൻ അനുമതി നൽകിയിരുന്നു. തുടർന്നാണ് അജ്മാൻ പബ്ലിക് ട്രാൻസ്‌പോർട്ട് ആൻഡ് ലൈസൻസ് വകുപ്പ് ഡ്രൈവറുടെ പ്രായം പരിമിതപ്പെടുത്തിയത് 

അജ്മാൻ: സ്കൂൾ ബസ് ഡ്രൈവറാകാനുള്ള പ്രായപരിധി 55 വയസ്സായി അജ്മാൻ പബ്ലിക് ട്രാൻസ്‌പോർട്ട് ആൻഡ് ലൈസൻസ് വകുപ്പ് പരിമിതപ്പെടുത്തി. നേരത്തെ 60 വയസ്സുവരെ അനുമതി നൽകിയിരുന്നു. അജ്മാനിൽ ഈ വർഷം 620 സ്‌കൂൾ ബസുകൾക്ക് പെർമിറ്റ് നൽകിയിട്ടുണ്ട്. ഇതിൽ 276 ബസുകൾ അജ്മാനിനുള്ളിലും 344 വാഹനങ്ങൾക്ക് പുറത്തേക്കും സർവീസ് നടത്താം. ആകെ സ്‌കൂൾ ബസുകളുടെ എണ്ണത്തിൽ 11.94 ശതമാനം വർധനവുണ്ട്. ബസ് ജീവനക്കാരുടെ എണ്ണവും 45.99 ശതമാനം വർധിച്ചു.
.

Share this Article