അബുദാബിയിൽ 3247 കോടിയുടെ ഭവന ആനുകൂല്യം പ്രഖ്യാപിച്ച്‌ യുഎഇ പ്രസിഡന്റ്

Truetoc News Desk


◼️ 1100ലേറെ സ്വദേശി ഗുണഭോക്താക്കൾക്ക് ഗുണം ലഭിക്കും

അബുദാബി: തലസ്ഥാന എമിറേറ്റിൽ ബലിപെരുന്നാൾ സമ്മാനമായി 1.5 ബില്യൺ ദിർഹത്തിന്റെ (ഏതാണ്ട് 3247 കോടിയിലേറെ രൂപ) ഭവന ആനുകൂല്യങ്ങൾ വിതരണം ചെയ്യുമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. 1100ലേറെ സ്വദേശി ഗുണഭോക്താക്കൾക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു. അബുദാബി ഭരണാധികാരി എന്ന നിലയിൽ സാമൂഹിക സ്ഥിരത ഉറപ്പുവരുത്തുന്നതിനും യുഎഇയുടെ ഭാവിക്ക് പ്രയോജനകരമാകുന്ന ശക്തവും സ്ഥിരതയുള്ളതുമായ കുടുംബങ്ങളെ വളർത്തിയെടുക്കാൻ പൗരന്മാരെ സഹായിക്കുന്നതിനുമാണ് യുഎഇ പ്രസിഡന്റ് ഭവന പാക്കേജ് വിതരണം ചെയ്യാൻ ഉത്തരവിട്ടത്.

വീടുകൾക്കുള്ള ഗ്രാന്റുകൾ, ഭവന വായ്പകൾ, വായ്പ തിരിച്ചടവിൽ നിന്നുള്ള ഇളവുകൾ എന്നിവ ഇൗ വർഷത്തെ രണ്ടാമത്തെ പാക്കേജിൽ ഉൾപ്പെടുന്നു. വിരമിച്ചവർക്കും മരണപ്പെട്ട പണയക്കാരുടെ കുടുംബങ്ങൾക്കും ഗ്രാന്റുകൾ നൽകുമെന്നും അധികൃതർ വ്യക്തമാക്കി.
.

Share this Article