ഒമാനിൽ കനത്ത വെള്ളപ്പാച്ചിൽ; രണ്ട് പ്രവാസികൾ മുങ്ങിമരിച്ചു

Truetoc News Desk
മസ്‌കത്ത്: ഒമാനില്‍ രണ്ട് പ്രവാസികള്‍ മുങ്ങി മരിച്ചു. മസ്‌കറ്റ് ഗവര്‍ണറേറ്റിലാണ് സംഭവം. മസ്‌കത്ത് ഗവര്‍ണറേറ്റിലെ വിലായത്ത് വാദി അല്‍ അറബിയിന്‍ പ്രദേശത്തുള്ള തോട്ടില്‍ രൂപപ്പെട്ട വെള്ളപ്പാച്ചിലില്‍ അകപ്പെട്ട് രണ്ട് പ്രവാസികള്‍ മരണപ്പെട്ടതായി റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഒമാന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്യുന്നതു മൂലം വാദികള്‍ നിറഞ്ഞു കവിയുകയും ചിലയിടത്ത് റോഡുകളില്‍ വെള്ളം കയറുകയും ചെയ്തിരുന്നു. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തുവാന്‍ റോയല്‍ ഒമാന്‍ പൊലീസ് ആവശ്യപ്പെടുന്നു.
.
റാസല്‍ഖൈമയില്‍ ട്രാഫിക് ഫൈനുകള്‍ക്ക് പ്രത്യേക ഇളവ്
September 06 2022
സാങ്കേതിക തകരാർ; ദുബൈ മെട്രോസർവീസുകൾ തടസപ്പെട്ടു
October 31 2022
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.