കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
അൽ മുശ്രിഫ് കൊട്ടാരത്തിൽ ആഹ്ലാദം നിറച്ച ഈദ്

Truetoc News Desk
ദുബൈ: പ്രവാചകൻ ഇബ്രാഹീമിന്റെയും കുടുംബത്തിന്റെയും ത്യാഗ സ്മരണകളുണർത്തി വീണ്ടുമെത്തിയ ബലിപെരുന്നാൾ ആഘോഷപ്പൊലിമയിൽ ഇമാറാത്ത്. പള്ളികളിലും ഈദ് ഗാഹുകളിലും അതിരാവിലെ നടന്ന പെരുന്നാൾ നമസ്കാരത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. ത്യാഗപൂർണമായ ജീവിതത്തിലൂടെ വിശുദ്ധി കൈവരിക്കാൻ വിശ്വാസികൾക്ക് സാധിക്കണമെന്ന് ഇമാമുമാർ ഖുതുബയിൽ ഉണർത്തി.
മാസ്ക് അടക്കം കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കുടുംബസമേതമാണ് വിശ്വാസികൾ നമസ്കാരങ്ങൾക്ക് എത്തിച്ചേർന്നത്. യു.എ.ഇ ഭരണാധികാരികൾ വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും നമസ്കാരത്തിൽ പങ്കെടുത്തു. അബൂദബി അൽ മുശ്രിഫ് കൊട്ടാരത്തിലെത്തി വിവിധ എമിറേറ്റുകളുടെ ഭരണാധികാരികൾ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് ഈദാശംസ അറിയിക്കുകയും ചെയ്തു.
അബൂദബിയിലെ ശൈഖ് സായിദ് മസ്ജിദിൽ ഉന്നത മന്ത്രിമാർക്കും ഭരണാധികാരികൾക്കും ഒപ്പമാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് നമസ്കാരത്തിനെത്തിയത്. യു.എ.ഇ നേതൃത്വത്തിനും ജനങ്ങൾക്കും ഈദ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആശംസ നേർന്നു. നമസ്കാര ശേഷം രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ ഖബറിടത്തിൽ പ്രാർഥിക്കുകയും ചെയ്തു.
സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഷാർജ മസ്ജിദിലാണ് നമസ്കാരത്തിൽ പങ്കെടുത്തത്. തുടർന്ന് അൽ ബദീഅ് കൊട്ടാരത്തിൽ ജനങ്ങളുടെ പെരുന്നാൾ ആശംസകൾ അദ്ദേഹം സ്വീകരിച്ചു. അടുത്ത രണ്ട് ദിവസവും അദ്ദേഹം കൊട്ടാരത്തിൽ ആശംസ സ്വീകരിക്കും. സുപ്രീംകൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി അജ്മാനിലെ ശൈഖ് റാശിദ് ബിൻ ഹുമൈദ് മസ്ജിൽ ഈദ് നമസ്കരിച്ചു.
.
ക്യൂബ-ഇന്ത്യ വാണിജ്യ വ്യാപാര സഹായം ലഭ്യമാക്കും
January 29 2023
വാട്ടർ ടാക്സിയിലേറാം; ജലക്കാഴ്ചകൾ കാണാം
November 20 2022
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.