വിസമാറ്റ ചട്ടങ്ങളിൽ ഭേദഗതി വന്നേക്കും

Truetoc News Desk◼️ലക്ഷ്യം ചൂഷണ രഹിത തൊഴിലിടം

കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിൽ വിപണി ക്രമീകരണവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ മാൻപവർ അതോറിറ്റി ചർച്ച ചെയ്യുന്നു. ചില പ്രത്യേക മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വിസമാറ്റ ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് മാൻപവർ അതോറിറ്റി ഡയറക്ടർ ബോർഡ് യോഗം ചർച്ച ചെയ്യുന്നത്. വിസക്കച്ചവടം തടയുക, ജനസംഖ്യ സന്തുലനം നടപ്പാക്കുക, തൊഴിൽ വിപണി ക്രമീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് തൊഴിൽ നിയമങ്ങളിൽ ഭേദഗതി വരുത്താൻ അധികൃതർ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട നിർദേശങ്ങൾ തിങ്കളാഴ്ച വൈകീട്ട് ചേരുന്ന യോഗത്തിൽ ചർച്ച ചെയ്യുമെന്ന് മാൻപവർ അതോറിറ്റി അറിയിച്ചു.
.

Share this Article