ഈദ്: അ​ബൂ​ദ​ബിയിൽ ടോളും സൗജന്യമാക്കി

സ്വന്തം ലേഖകൻ


അ​ബൂ​ദ​ബി: ബ​ലി​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് അ​വ​ധി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട നാ​ലു ദി​ന​ങ്ങ​ളി​ലും പാ​ർ​ക്കി​ങ്, ടോ​ൾ ഫീ​സു​ക​ൾ ഈ​ടാ​ക്കു​ന്ന​ത​ല്ലെ​ന്ന് അ​ബൂ​ദ​ബി സം​യോ​ജി​ത ​ഗ​താ​​ഗ​ത​കേ​ന്ദ്രം അ​റി​യി​ച്ചു. ഈ​മാ​സം എ​ട്ടു മു​ത​ൽ 12ന് ​രാ​വി​ലെ 7.59 വ​രെ​യാ​ണ് സൗ​ജ​ന്യ പാ​ർ​ക്കി​ങ്ങും ടോ​ളും അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. പൊ​തു​​ഗ​താ​​ഗ​ത ബ​സു​ക​ൾ പ​തി​വു​പോ​ലെ അ​വ​ധി​ദി​വ​സ​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കും. ആ​വ​ശ്യ​ക്കാ​ർ കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് അ​ധി​ക സ​ർ​വി​സു​ക​ൾ ന​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം, ക​സ്റ്റ​മ​ർ ഹാ​പി​ന​സ് സെ​ന്റ​റു​ക​ൾ​ക്ക് പെ​രു​ന്നാ​ൾ അ​വ​ധി ബാ​ധ​ക​മാ​ണ്. .

Share this Article