ബലിപെരുന്നാൾ: ദുബൈയിൽ സൗജന്യ പാർക്കിങ്

സ്വന്തം ലേഖകൻ



◼️വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെയാണ് സൗജന്യം
ദുബൈ: ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ എമിറേറ്റിൽ സൗജന്യ പാർക്കിങ്. വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ നാലുദിവസങ്ങളിലാണ് ആനുകൂല്യം ലഭിക്കുകയെന്ന് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി പ്രസ്താവനയിൽ അറിയിച്ചു. മൾട്ടിലെവൽ പാർക്കിങ് സംവിധാനത്തിൽ സൗജന്യമുണ്ടായിരിക്കില്ല. അതേസമയം ആഘോഷ സന്ദർഭങ്ങളിൽ മാസ്ക് ധരിക്കുന്നതടക്കം എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിക്കണമെന്ന് ദുബൈ പൊലീസ് താമസക്കാരോട് ആവശ്യപ്പെട്ടു. റോഡപകടങ്ങൾ ഒഴിവാക്കുന്നതിന് നിശ്ചയിച്ച വേഗപരിധികൾ പാലിക്കണമെന്നും നിയമലംഘനങ്ങൾ 901 നമ്പറിൽ അറിയിക്കണമെന്നും പൊലീസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
.

Share this Article