കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് സി.പി.എം
ന്യൂസ് ഡെസ്ക്
പരസ്യമായ പ്രതികരണങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ നിർദേശം
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസുകളിൽ കുടുങ്ങിയ കൊല്ലം എം.എൽ.എ. എം. മുകേഷിനെ സംരക്ഷിച്ച് സി.പി.എം. മുകേഷ് എം.എൽ.എ. സ്ഥാനം രാജിവെക്കേണ്ടതില്ല എന്നാണ് പാർട്ടി നൽകിയിരിക്കുന്ന നിർദേശം. പരസ്യമായ പ്രതികരണങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കാനും നിർദേശിച്ചിട്ടുണ്ട്. കേസുകളുടെ പേരിൽ രാജിവെക്കുന്ന കീഴ്വഴക്കമില്ല എന്നാണ് വിഷയത്തിൽ സി.പി.എം. സ്വീകരിച്ച നിലപാട്. യു.ഡി.എഫ്.എം.എൽ.എമാർക്കെതിരായ കേസുകൾ ചൂണ്ടിക്കാട്ടിയും വിഷയത്തിൽ പാർട്ടി പ്രതിരോധം തീർത്തു.
തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും അതിനുള്ള തെളിവുകൾ പക്കലുണ്ടെന്നുമുള്ള മുകേഷിന്റെ വാദങ്ങൾ പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റും അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന സമിതി യോഗത്തിലും പാർട്ടി ഒന്നടങ്കം മുകേഷിന് പിന്നിൽ അണിനിരക്കുന്ന കാഴ്ചയാണ് കാണുന്നത്. കേസുമായി മുകേഷ് മുന്നോട്ടുപോകും.
സാനിയ മിർസ ദുബൈ സ്പോർട്സ് കൗൺസിൽ സന്ദർശിച്ചു
November 05 2022ഷാർജ സഫാരി തുറന്നു; കാണാം പുതുമയുള്ള ആഫ്രിക്കൻ കാഴ്ചകൾ
September 21 2022ലുലു ഗ്രൂപ്പിന് നാഫിസ് പുരസ്കാരം
March 29 2023മൂന്നാം ട്വന്റി-20 യിൽ ഇന്ത്യയ്ക്ക് തോൽവി
July 10 2022Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.