കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
ലിവ ഈന്തപ്പഴ ഫെസ്റ്റിവൽ 16ന് തുടങ്ങും
സ്വന്തം ലേഖകൻ
◼️ദൈദ് ഫെസ്റ്റിവൽ 21 മുതൽ
വിളവെടുപ്പ് കാലമായതോടെ യു.എ.ഇയിൽ ഇനി ഈത്തപ്പഴ ഉത്സവത്തിന്റെ നാളുകൾ. അറബ് പാരമ്പര്യത്തിന്റെ തനിമയും മഹിമയും വിളിച്ചോതുന്ന ഡേറ്റ് ഫെസ്റ്റിവലുകളുടെ ആഹ്ലാദത്തിലേക്കാണ് ബലി പെരുന്നാൾ ആഘോഷങ്ങൾ കഴിഞ്ഞാൽ യു.എ.ഇ നീങ്ങുക. പ്രശസ്തമായ അൽ ദഫ്രയിലെ ലിവ ഡേറ്റ് ഫെസ്റ്റിവൽ ജൂലൈ 16 മുതൽ 24 വരെയാണ് നടക്കുക.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് വർഷം ലിവ ഫെസ്റ്റിലേക്ക് സന്ദർശകരെ അനുവദിച്ചിരുന്നില്ല. അൽ ഹുസ്ൻ ആപ്പിൽ നിന്നുള്ള ഗ്രീൻ പാസ് കാണിക്കുന്നവർക്കാണ് ലിവ ഡേറ്റ് ഫെസ്റ്റിലേക്ക് പ്രവേശനം ലഭിക്കുക. മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങളും നിലനിൽക്കുമെന്ന് അധികൃതർ അറിയിച്ചു. മികച്ച ഈത്തപ്പഴ ഇനങ്ങൾക്കുള്ള സമ്മാനങ്ങൾ നേടുന്നതിനായി ആയിരക്കണക്കിന് കർഷകരാണ് ലിവ ഫെസ്റ്റിവലിലേക്ക് എല്ലാ വർഷവും എത്തുന്നത്. 18 വർഷത്തിന്റെ പ്രൗഢോജ്ജ്വല ചരിത്രമാണ് ലിവ ഫെസ്റ്റിന്റേത്.
യു.എ.ഇയിലെ മറ്റൊരു പ്രധാന ഈത്തപ്പഴ ഉത്സവമായ ദൈദ് ഡേറ്റ് ഫെസ്റ്റിവൽ ഈമാസം 21 മുതൽ 24 വരെ അൽ ദൈദ് എക്സ്പോയിൽ നടക്കുമെന്ന് ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി അധികൃതർ അറിയിച്ചു.
അമിത വേഗത; കനത്ത പിഴ ഈടാക്കാൻ അബൂദബി പൊലീസ്
June 30 2022സ്കൂൾ ഗ്രൂപ്പുകൾക്ക് പ്രത്യേക പാക്കേജ്
January 04 2023Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.