പെരുന്നാൾ സമ്മാനവുമായി ദുബൈ ഭരണാധികാരി

സ്വന്തം ലേഖകൻ◼️ഇത്തവണ 505 തടവുകാരെ  മോചിപ്പിക്കും

ദുബൈ: ബലിപെരുന്നാള്‍ പ്രമാണിച്ച് ദുബൈ ഭരണാധികാരികളുടെ കരുണ ഏറ്റുവാങ്ങി ഇത്തവണയും ദുബൈയിലെ തടവുകാര്‍. ദുബൈയിലെ വിവിധ തടവുകേന്ദ്രങ്ങളില്‍നിന്നായി 505 തടവുകാരെയാണ് ഇത്തവണ മോചിപ്പിച്ചിരിക്കുന്നത്.
യു.എ.ഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഉത്തരവിനെതുടര്‍ന്നാണ് നടപടി.
തടവുകാര്‍ക്ക് ഇതൊരു പുതിയ ജീവിതം ആരംഭിക്കാനുള്ള അവസരമാണ്. അവരുടെ കുടുംബത്തിന്റെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനും ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നതായും ദുബൈ അറ്റോര്‍ണി ജനറല്‍ എസ്സാം ഈസ അല്‍ ഹുമൈദാന്‍ പറഞ്ഞു. മാപ്പുലഭിച്ച വ്യക്തികള്‍ക്ക് കുടുംബത്തോടൊപ്പം തന്നെ ബലിപെരുന്നാള്‍ ആഘോഷിക്കാന്‍ അവസരമൊരുക്കും. അതിനായി നിയമനടപടികള്‍ വേഗത്തിലാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
.

Share this Article