കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
രാസമാലിന്യ വൈവിധ്യങ്ങളുടെ ഹോട്ട്സ്പോട്ട്
നാഷിഫ് അലിമിയാൻ
പെരിയാർ: പർവതനിരയുടെ പനിനീരോ, കണ്ണീരോ? ഭാഗം-3
80കളിൽ 35 തരം മത്സ്യങ്ങളുണ്ടായിരുന്ന പെരിയാറിൽ ഇന്ന് ശേഷിക്കുന്നത് 12 ഇനങ്ങൾ മാത്രമാണ്. 2009ൽ പെരിയാറിലെ മുകൾത്തട്ട് മുതൽ താഴെത്തട്ട് വരെ നടത്തിയ പഠനത്തിൽ സൂക്ഷമജീവികളെല്ലാം ഏതാണ്ട് പൂർണമായും ഇല്ലാതായി എന്നും കണ്ടെത്തിയിട്ടുണ്ട്. പശ്ചിമഘട്ട മലനിരകളിൽ തെളിനീരുറവയുടെ വിശുദ്ധിയുമായി ഒഴുകിത്തുടങ്ങുന്ന പെരിയാർ മുല്ലപെരിയാർ പിന്നിടുമ്പോൾ തന്നെ മലിനീകരിക്കപ്പെട്ടു തുടങ്ങുന്നുണ്ട്. മലനാട്ടിലെ കാപ്പിത്തോട്ടങ്ങളിലും ഏലപ്പാടങ്ങളിലും തളിക്കുന്ന എൻഡോസൾഫാൻ ഉൾപ്പെടെയുള്ള ഉഗ്ര കീടനാശിനികൾ പെരിയാറിലേക്കാണ് ഒഴുകിയെത്തുന്നത്
പശ്ചിമഘട്ട മലനിരകളിൽ നിന്ന് ഉത്ഭവിച്ച്, കൊച്ചരുവികളായി തുള്ളിച്ചാടി ഒഴുകി, പുഴയോര കാടുകളുടെ സമൃദ്ധികളേറ്റുവാങ്ങി, വെള്ളച്ചാട്ടങ്ങൾക്ക് ജന്മം നൽകി, നിതാന്തമായ ഒഴുക്കിന്റെ താളത്തിനൊത്ത് മണലും എക്കലും ഒഴുകുന്ന വഴി മുഴുവൻ നിക്ഷേപിച്ചുകൊണ്ട് പുഴത്തടങ്ങളെയും കണ്ടൽക്കാടുകളെയും തൊട്ടുരുമ്മിയൊഴുകി കടൽ വരെ ശുദ്ധ ജലം എത്തിക്കുന്ന പെരിയാർ, ഇപ്പോൾ പാട്ടിലെ വരികളിൽ മാത്രമേ ഇപ്പോൾ പർവതനിരയുടെ പനിനീരായി ഒഴുകുന്നുള്ളൂ എന്നതാണ് യാഥാർഥ്യം. വർഷകാലത്ത് ഒഴുകുന്ന പെരിയാറിൽ വിരലൊന്നു മുക്കിയാൽ വിരലറ്റുപോകുന്ന ഒഴുക്കായിരുന്നുവെന്ന് പൂർവികർ അതിശയം കൂറിയ നദി, തോട്ടംമേഖലകളിൽ നിന്ന് ഒഴുകിയെത്തുന്ന അപകടകരമായ കീടനാശിനികളും വ്യവസായശാലകൾ പുറന്തള്ളുന്ന രാസമാലിന്യങ്ങൾ നിറക്കുന്ന കൊടിയ വിഷവുമാണ് ശിരസ്സിൽ പേറുന്നത്. ഒഴുക്കു നിലച്ച് മാലിന്യത്തെ അലിയിച്ചു കളയാൻ പോലും കരുത്തില്ലാതെ മരണം കാത്തുകിടക്കുന്ന ക്രൂരമായ വാർധക്യത്തിലാണിന്ന് മഹാനദി.
കേരളത്തിെൻറ ‘പെരിയ ആറായ’ പെരിയാറിെൻറ ഇരുകരയിലായി 280 വ്യവസായശാലകളാണ് ഇന്നുള്ളത്. ഇതിൽ 98 വ്യവസായശാലകളും ഗുരുതരമായ മലിനീകരണ (റെഡ് കാറ്റഗറിയിലുള്ള) സാധ്യതയുള്ളവയാണ്. ഓറഞ്ച് കാറ്റഗറിയിലുള്ള 109 എണ്ണം വേറെയും.
വ്യവസായശാലകളിൽ നിന്നായി വർഷം തോറും 2,000 കിലോഗ്രാം മെർക്കുറിയും 10095 കിലോഗ്രാം സിങ്കും ഹെക്‌സവാലന്റ് ക്രോമിയവും 327 കിലോഗ്രാം കോപ്പറുമാണ് പുഴയിലേക്ക് പുറംതള്ളിക്കൊണ്ടിരിക്കുന്നത്. മനുഷ്യജീവിതത്തിനും ആവാസവ്യവസ്ഥക്കും അത്യന്തം അപകടകരമാകുന്ന വിധത്തിലാണ് ഇത്രയും വലിയ രാസമാലിന്യ നിക്ഷേപം പുറംതള്ളുന്നത്.
1980ൽ നടത്തിയ പഠനത്തിൽ തന്നെ രാസമലിനീകരണം രൂക്ഷമാണെന്നും അടിയന്തര ശ്രദ്ധ വേണമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. മലിനീകരണത്തിന്റെ വ്യാപ്തിയെക്കുറിച്ച് വിവിധ സംസ്ഥാന കേന്ദ്ര-ഗവേഷണ കേന്ദ്രങ്ങൾ, യുണിവേഴ്‌സിറ്റികൾ, സുപ്രീം കോടതി മോണിട്ടറിങ് കമ്മിറ്റി, സംസ്ഥാന അതോറിറ്റികൾ, പരിസ്ഥിതി സന്നദ്ധ സംഘടനകൾ തുടങ്ങിയവരും വിപുലമായ പഠനങ്ങൾ തന്നെ നടത്തി. എന്നാൽ മൂന്നരപതിറ്റാണ്ട് പിന്നിടുമ്പോഴും ഇതിനൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നതാണ് ഏറെ ശ്രദ്ധേയം.
ജൈവവൈവിധ്യങ്ങളുടെ കലവറയായിരുന്ന പെരിയാർ, ഇന്ന് വൈവിധ്യമാർന്ന രാസമാലിന്യങ്ങളുടെ സാന്നിധ്യം കൊണ്ട് ഒരു ‘ഹോട്ട് സ്‌പോട്ട്’ ആയി മാറിയതായി ഗ്രീൻപീസ് നടത്തിയ പഠനം രേഖപ്പെടുത്തിയിട്ടുണ്ട്. പെരിയാറിലെ കണ്ണാടിജലം രാസമാലിന്യം പേറി ചുവപ്പ്, ബ്രൗൺ, കറുപ്പ് നിറങ്ങളിൽ നിറംമാറി ഒഴുകുന്നതും മത്സ്യസമ്പത്ത് ചത്തുപൊങ്ങുന്നതും ഇന്ന് സ്ഥിരം കാഴ്ചയാണ്.
വർഷത്തിൽ 44 തവണയിലധികം നിറംമാറിയൊഴുകുന്ന നദിയിൽ ഇരുപത്തിമൂന്നു തവണയാണ് മത്സ്യങ്ങൾ ചത്തുമലച്ച് പൊങ്ങിയത്. 80കളിൽ 35 തരം മത്സ്യങ്ങളുണ്ടായിരുന്ന പെരിയാറിൽ ഇന്ന് ശേഷിക്കുന്നത് 12 ഇനങ്ങൾ മാത്രമാണ്. 2009ൽ പെരിയാറിലെ മുകൾത്തട്ട് മുതൽ താഴെത്തട്ട് വരെ നടത്തിയ പഠനത്തിൽ സൂക്ഷമജീവികളെല്ലാം ഏതാണ്ട് പൂർണമായും ഇല്ലാതായി എന്നും കണ്ടെത്തിയിട്ടുണ്ട്.
പശ്ചിമഘട്ട മലനിരകളിൽ തെളിനീരുറവയുടെ വിശുദ്ധിയുമായി ഒഴുകിത്തുടങ്ങുന്ന പെരിയാർ മുല്ലപെരിയാർ പിന്നിടുമ്പോൾ തന്നെ മലിനീകരിക്കപ്പെട്ടു തുടങ്ങുന്നുണ്ട്. മലനാട്ടിലെ കാപ്പിത്തോട്ടങ്ങളിലും ഏലപ്പാടങ്ങളിലും തളിക്കുന്ന എൻഡോസൾഫാൻ ഉൾപ്പെടെയുള്ള ഉഗ്ര കീടനാശിനികൾ പെരിയാറിലേക്കാണ് ഒഴുകിയെത്തുന്നത്. പിന്നെയും ഒഴുകുന്ന പെരിയാറിനെ തടഞ്ഞുനിർത്തുന്നത് ഇടുക്കി ഡാമിലാണ്. 18 ഓളം അണക്കെട്ടുകളെ വഹിക്കുന്ന പെരിയാർ പലസ്ഥലത്തും മുറിഞ്ഞുപോയി, കിലോമീറ്ററുകളോളം പലയിടത്തും വരണ്ടുപോയി.
ഇടക്കുള്ള പോഷകനദികളാണ് പെരിയാറിനെ കുത്തൊഴുക്കുള്ള പഴയ പെരിയാറായി നിലനിർത്തുന്നത്. അങ്ങനെ ഇടമലയാറും ഭൂതത്താൻകെട്ടും കടന്ന് മലയാറ്റൂരും കാലടിയും പിന്നിട്ട് പെരിയാർ ആലുവയിലും കൊച്ചിയിലുമെത്തുമ്പോൾ വനശോഷണത്തിെൻറയും അണക്കെട്ടുകളുടെയും കീടനാശിനികളുടെയും മാലിന്യങ്ങളുടെയും മണലൂറ്റിെൻറയും പ്രതിരോധങ്ങളെ മറികടന്നെത്തുന്ന പെരിയാറിനെ മഹാനഗരത്തിലെ രാസഫാക്ടറികൾ ഒരുക്കിയ രാസമാലിന്യങ്ങളുടെ കുപ്പത്തൊട്ടിയാണ് കാത്തിരിക്കുന്നത്.
ഒരു മില്ലിഗ്രാം പോലും അപകടകരം; പെരിയാറിൽ അടിയുന്നത് 300 ഇരട്ടി!
നാല്പത് ലക്ഷം ജനങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ജലസ്രോതസ്സിൽ റോഡിയോ ആക്ടീവ് മൂലകങ്ങളും ഘനലോഹങ്ങളുമുൾപ്പെടെയുള്ള രാസമാലിന്യങ്ങളാണ് ദിനംപ്രതി നിക്ഷേപിക്കപ്പെടുന്നത്. അതേകുറിച്ച് നാളെ
.
നാല്പത് ലക്ഷം ജനങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ജലസ്രോതസ്സിൽ റോഡിയോ ആക്ടീവ് മൂലകങ്ങളും ഘനലോഹങ്ങളുമുൾപ്പെടെയുള്ള രാസമാലിന്യങ്ങളാണ് ദിനംപ്രതി നിക്ഷേപിക്കപ്പെടുന്നത്. അതേകുറിച്ച് നാളെ
Sharjah's historic buildings on ISESCO's final list
November 30 -0001പനിയുണ്ടോ? കുട്ടികൾ വീട്ടിൽ വിശ്രമിക്കട്ടെയെന്ന് അധികൃതർ
November 17 2022'സ്നേഹ കേരളം' കാമ്പയിനുമായി ഐ.സി.എഫ്
February 17 2023Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.