മലിനീകരണ നിയന്ത്രണ ബോർഡുണ്ട്, നിയന്ത്രണമൊന്നുമില്ലെങ്കിലും

നാഷിഫ് അലിമിയാൻ


പെരിയാർ: പർവതനിരയുടെ പനിനീരോ, കണ്ണീരോ?    ഭാ​ഗം-2

വർഷത്തിൽ 44 തവണയിലധികം തവണ തുടർച്ചയായി നിറംമാറിയുള്ള ഒഴുക്കും നിരന്തരം മത്സ്യങ്ങൾ ചത്തുമലച്ച് പൊങ്ങുന്ന കാഴ്ചയും ബോർഡിെൻറ ശ്രദ്ധയിൽപെടുത്തിയാൽ മീനുകൾ ശ്വാസംകിട്ടാതെ പിടഞ്ഞുമരിക്കുന്നതാണെന്ന ഒഴുക്കൻമട്ടിലുള്ള പ്രതികരണം നൽകുന്ന സംവിധാനം മാത്രമായി മലിനീകരണ നിയന്ത്രണ ബോർഡ് ഇന്ന് മാറിയിരിക്കുന്നു. എന്നാൽ എന്തുകൊണ്ടാണ് ശ്വാസംകിട്ടാതെ മരിക്കുന്നതെന്ന കാരണം അന്വേഷിക്കാനോ അതിനുള്ള സംവിധാനമുണ്ടായിട്ടും ഉപയോഗിക്കാനോ ബോർഡ് ഇപ്പോഴും തയ്യാറല്ല. 
      മത്സ്യങ്ങൾക്ക് ജീവിക്കുവാൻ വെള്ളത്തിലെ ഓക്സിജ െൻറ അളവ് ഒരു ലിറ്ററിന് ആറു മില്ലി ഗ്രാം എങ്കിലും വേണമെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് അനുശാസിക്കുന്നത്. എന്നാൽ പെരിയാറിലെ പാതാളം ഭാഗത്ത് ഓക്സിജ െൻറ അളവ് 0.97 മില്ലി ഗ്രാം വരെ താഴ്ന്ന സാഹചര്യങ്ങളേറെയുണ്ടായിട്ടുണ്ട്. സംസ്ഥാന ബോർഡി െൻറ കണക്ക് പ്രകാരം നാല് മില്ലിഗ്രാം എങ്കിലും വേണമെന്നിരിക്കെയാണിത്. ഇതിലും കുറയുമ്പോഴാണ് മത്സ്യങ്ങൾ പ്രാണവായുവിനായി പിടയുന്നത്. ഇന്ന് മത്സ്യങ്ങൾ അനുഭവിക്കുന്ന ശ്വാസംമുട്ടൽ മനുഷ്യരിലേക്കെത്താൻ അധിക നാളുകൾ വേണ്ടിവരില്ലെന്ന് ചുരുക്കം


1974ൽ രൂപീകരിച്ച സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കഴിഞ്ഞു നാലു പതിറ്റാണ്ടുകാലമായി നോക്കുകുത്തിയാണെന്ന് പറഞ്ഞാൽ അധികമാവില്ല, പെരിയാറിലെ മലിനീകരണനിയന്ത്രണത്തിെൻറ കാര്യത്തിൽ. ശാസ്ത്രനേട്ടങ്ങളോ സാങ്കേതികവിദ്യയുടെ സാധ്യതകളോ ഒന്നും തന്നെ ഉപയോഗപ്പെടുത്താതെ തീർത്തും പഴഞ്ചൻ രീതിയിൽ പ്രവർത്തിക്കുന്ന, അഴിമതിയുടെ വലിയൊരു കൂത്തരങ്ങായി മാറിയ ബോർഡ് തന്നെയാണ് പെരിയാറിനെ വിഷലിപ്തമാക്കിയതിൽ ഒന്നാംപ്രതി. സംസ്ഥാനത്ത് ഏറിവരുന്ന വായു^ജല മലിനീകരണങ്ങളെ നിയന്ത്രിക്കുന്നതിൽ പൂർണമായും പരാജയമാണെങ്കിലും, മലിനീകരണപ്രവൃത്തികൾ നിർബാധം തുടരുന്ന കമ്പനികൾക്ക് പരിസ്ഥിതി അവാർഡുകൾ സമ്മാനിക്കുന്നതിൽ ഏറെ മുന്നിലാണ് മലിനീകരണ നിയന്ത്രണ ബോർഡ്. പെരിയാറിലെ കണ്ണാടിജലം രാസമാലിന്യത്താൽ ചുവപ്പ്, ബ്രൗൺ, കറുപ്പ് നിറങ്ങളിൽ മാറി ഒഴുകിയിട്ടും മത്സ്യസമ്പത്ത് ചത്തുപൊങ്ങി ഒഴുകി നടന്നിട്ടും അതിെൻറ കാരണമന്വേഷിക്കാൻ പോലും ബോർഡ് വേണ്ടത്ര ശ്രദ്ധ പുലർത്തുന്നില്ല എന്നതാണ് വാസ്തവം. 

വർഷത്തിൽ 44 തവണയിലധികം തവണ തുടർച്ചയായി നിറംമാറിയുള്ള ഒഴുക്കും നിരന്തരം മത്സ്യങ്ങൾ ചത്തുമലച്ച് പൊങ്ങുന്ന കാഴ്ചയും ബോർഡിെൻറ ശ്രദ്ധയിൽപെടുത്തിയാൽ മീനുകൾ ശ്വാസംകിട്ടാതെ പിടഞ്ഞുമരിക്കുന്നതാണെന്ന ഒഴുക്കൻമട്ടിലുള്ള പ്രതികരണം നൽകുന്ന സംവിധാനം മാത്രമായി മലിനീകരണ നിയന്ത്രണ ബോർഡ് ഇന്ന് മാറിയിരിക്കുന്നു. എന്നാൽ എന്തുകൊണ്ടാണ് ശ്വാസംകിട്ടാതെ മരിക്കുന്നതെന്ന കാരണം അന്വേഷിക്കാനോ അതിനുള്ള സംവിധാനമുണ്ടായിട്ടും ഉപയോഗിക്കാനോ ബോർഡ് ഇപ്പോഴും തയ്യാറല്ല. മത്സ്യങ്ങൾക്ക് ജീവിക്കുവാൻ വെള്ളത്തിലെ ഓക്സിജ െൻറ അളവ് ഒരു ലിറ്ററിന് ആറു മില്ലി ഗ്രാം എങ്കിലും വേണമെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് അനുശാസിക്കുന്നത്. എന്നാൽ പെരിയാറിലെ പാതാളം ഭാഗത്ത് ഓക്സിജ െൻറ അളവ് 0.97 മില്ലി ഗ്രാം വരെ താഴ്ന്ന സാഹചര്യങ്ങളേറെയുണ്ടായിട്ടുണ്ട്. സംസ്ഥാന ബോർഡി െൻറ കണക്ക് പ്രകാരം നാല് മില്ലിഗ്രാം എങ്കിലും വേണമെന്നിരിക്കെയാണിത്. ഇതിലും കുറയുമ്പോഴാണ് മത്സ്യങ്ങൾ പ്രാണവായുവിനായി പിടയുന്നത്. ഇന്ന് മത്സ്യങ്ങൾ അനുഭവിക്കുന്ന ശ്വാസംമുട്ടൽ മനുഷ്യരിലേക്കെത്താൻ അധിക നാളുകൾ വേണ്ടിവരില്ലെന്ന് ചുരുക്കം. കേരള ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമീഷ െൻറ നേതൃത്വത്തിൽ പെരിയാറിൽ നിന്നു ശേഖരിച്ച വെള്ളത്തിെൻറയും സെഡിമെൻറിെൻറയും (ഉൗറൽ) സാമ്പിളുകളിൽ ലെഡ്, ഇരുമ്പ്, സിങ്ക്, കോപ്പർ, കാഡ്മിയം എന്നീ ഘനലോഹങ്ങളുടെയും എൻഡോസൾഫാൻ, ഡി.ഡി.റ്റി എന്നീ കീടനാശിനികളുടെയും സാന്നിധ്യം കണ്ടെത്തിയിരുന്നു. കൂടാതെ നദീജലത്തിെൻറ പി.എച്ച് നിലവാരം 1.5 മുതൽ 5.5 വരെയും വ്യത്യസ്തമാ‍യ നിലകളിൽ രേഖപ്പെടുത്തിയതും പരിശോധനയിലൂടെ വ്യക്തമായിരുന്നു. കാത്സ്യം, സൾഫേറ്റ്, സൾഫൈഡ്, ഫ്ലൂറൈഡ്, ക്ലോറൈഡ്, അമോണിക് നൈട്രജൻ എന്നിവ അധികരിച്ച തോതിലും പെരിയാറിൽ കണ്ടെത്തിയിരുന്നു. ജലത്തിൽ അമോണിക് നൈട്രജ െൻറ സാന്നിധ്യം പാടില്ലാത്തതാണ്. എന്നാൽ 1.4 മി.ഗ്രാം അളവിൽ കുറവ് ഒരിക്കൽ പോലും രേഖപ്പെടുത്തിയിട്ടില്ല എന്നും നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇതെല്ലാം പെരിയാറിലെ മത്സ്യക്കുരുതിയുടെ കാരണങ്ങളിലേക്ക് തന്നെയാണ് വിരൽചൂണ്ടുന്നത്.



ശാസ്ത്രീയമായ പരിശോധനാ ഫലവും പഠനവും വഴിയുള്ള വസ്തുതകൾ ഇതായിരിക്കെ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നത് ശ്വാസം കിട്ടാതെ വരുമ്പോഴാണെന്ന പരിഹാസ്യമായ വാദം തന്നെയാണ് ബോർഡിന് ഇപ്പോഴും കാരണമായി പറയാനുള്ളത്. പെരിയാറിലെ നിറംമാറ്റത്തിനും മത്സ്യസമ്പത്ത് ചത്തൊടുങ്ങുന്നതിനും കാരണമായ രാസമാലിന്യങ്ങളുടെ ഉത്ഭവകേനന്ദ്രം തീരത്ത് പ്രവർത്തിക്കുന്ന കമ്പനികൾ തന്നെയാണ്. എന്നാൽ കമ്പനികൾക്കെതിരെ പേരിനു പോലും അന്വേഷണം നടത്താൻ ബോർഡ് ഒരുക്കല്ല. മാത്രമല്ല, രാസമാലിന്യങ്ങൾ തള്ളുന്ന കമ്പനികൾക്കെതിരെ റിപ്പോർട്ട് നൽകുന്ന ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ച് മനോവീര്യം തകർക്കുന്ന നടപടികൾ സ്വീകരിക്കാൻ ബോർഡ് തന്നെ മുൻപന്തിയിലുണ്ടാകും. സ്വകാര്യ കമ്പനികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടും കൊടിയ അഴിമതിയുമാണ് ഇതിനു പിന്നിൽ. സി.എം.ആർ.എൽ കമ്പനി നിർബാധം ഒഴുക്കിവിടുന്ന മാലിന്യം മൂലമാണ് പെരിയാർ ചുവന്ന് നിറംമാറി ഒഴുകുന്നതെന്നും ശ്രീശക്തി പേപ്പർ മിൽ, മെർക്കം കമ്പനി, റൂഡ്കെമി, എഫ്.എ.സി.ടി എന്നീ കമ്പനികളിൽ നിന്നുള്ള മാലിന്യങ്ങളും അമോണിയം, അമോണിയം നൈട്രേറ്റ് ഉൾപ്പെട്ട രാസമാലിന്യങ്ങളും കാരണമാണ് മത്സ്യങ്ങളുടെ കൂട്ടക്കുരുതിയെന്നും പകൽപോലെ വ്യക്തമാണെങ്കിലും പേരിനു പോലും പരിശോധന നടത്താതെ ബോധപൂർവം ഇതിൽ നിന്നെല്ലാം വിട്ടുനിൽക്കാനാണ് ബോർഡിന് താലപര്യം.

 ജനറൽ പാരാമീറ്ററിൽ സ്വാഭാവികമായി അന്തരീക്ഷത്തിൽ കാണുന്നത് കാർബൺ മോണോക്‌സൈഡ്, ഹൈഡ്രജൻ സൾഫൈഡ്, സൾഫർ ഡൈ ഓക്‌സൈഡ് എന്നിവയാണ്. എന്നാൽ ഏലൂരിലെ അന്തരീക്ഷത്തിൽ ഇവ കൂടാതെ അഞ്ചോളം രാസവസ്തുകളുടെ അപകടകരമായ സാന്നിധ്യമുണ്ട്. കാൻസറിനു കാരണമാകുന്ന കാർസിനോജനിക് ആയിട്ടുള്ള അഞ്ചോളം രാസവസ്തുക്കളാണ് ഏലൂരിനെ കൊന്നുകൊണ്ടിരിക്കുന്നത്. ബെൻസിൻ (benzene), ക്ലോറോഫോം (chloroform), ഹെക്‌സക്ലോറോബൂട്ടാഡീൻ (hexachlorobutadiene), ടെട്രോക്ലോറൈഡ് (tetrachloride), കാർബൺ ഡൈസൾഫൈഡ് (carbon disulfide) തുടങ്ങി അന്തരീക്ഷവായുവിൽ ഉണ്ടാകാൻ പാടില്ലാത്ത രാസവസ്തുക്കളും ഏലൂരിനെ വിഴുങ്ങി നിൽക്കുകയാണ്. ഏലൂരിലെ വായു ഒട്ടും സുരക്ഷിതമല്ലെന്ന് ഈ തെളിവുകൾ തന്നെ ധാരാളം. ബെൻസീൻ അടങ്ങിയ വായു നിരന്തരമായി ശ്വസിച്ചാൽ രക്താർബുദത്തിനു കാരണമാകും. ഏലൂരിലെ കുട്ടികളടക്കം ഇപ്പോൾ രക്താർബുദത്തിന്റെ പിടിയിലാണ്. ഹെക്‌സാക്ലോറൈഡ് ബൂട്ടാഡീൻ ഉള്ള അന്തരീക്ഷത്തിൽ ഡയോക്‌സീൻ കാണുമെന്നത് ഉറപ്പാണ്. പരിശോധനയിലും പഠനങ്ങളിലും ഇതു കണ്ടെത്തിയിട്ടുമുണ്ട്.

പെരിയാറിനെയും പ്രദേശത്തെയും അന്തരീക്ഷത്തെയും രൂക്ഷമായി വിഷലിപ്തമാക്കുന്ന ഇത്തരത്തിലുള്ള 13 കമ്പനികളെയെങ്കിലും നിയന്ത്രിക്കാൻ കഴിഞ്ഞാൽ മലിനീകരണം ഒരുപരിധി വരെ ഇല്ലാതാക്കാൻ കഴിയുമെന്നിരിക്കെയാണിത്. അടിമുടി അഴിമതിയിൽ കുരുങ്ങിക്കിടക്കുന്ന ബോർഡിനെ പൂർണമായും അഴിച്ചുപണിയാതെ പെരിയാറിലേക്കുള്ള വിഷമാലിന്യമൊഴുക്കിനെ തടയാനാവില്ലെന്ന കാര്യത്തിൽ സംശയമില്ല. ശാസ്ത്രബോധവും സാങ്കേതികത്തികവും പരിസ്ഥിതി ധാർമികതയുമുള്ള ഉദ്യോഗസ്ഥരെ നിയമിക്കാത്ത പക്ഷം ഉൗർധശ്വാസം വലിക്കുന്ന പെരിയാറിനെ മരണമുഖത്ത് നിന്നു തിരിച്ചുകൊണ്ടുവരാൻ സാധിക്കില്ലെന്ന് കാര്യം ഉറപ്പാണ്. പെരിയാർ മലിനീകരണവുമായി ബന്ധപ്പെട്ട് കേന്ദ്ര മലീനകരണ നിയന്ത്രണ ബോർഡ് ഹരിത ട്രൈബ്യൂണലിൽ സമർപ്പിച്ച റിപ്പോർട്ടിലും സംസ്ഥാന മലിനീകരണ ബോർഡ് പ്രതിക്കൂട്ടിൽ തന്നെയാണ്. 

പെരുമ്പാവൂർ, കാലടി, ഏലൂർ, എടയാർ, കളമശ്ശേരി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന 71 വ്യവസായ ശാലകളിൽ ഒന്നിനു പോലും കാര്യക്ഷമമായി പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റുകൾ ഇല്ലെന്നായിരുന്നു റിപ്പോർട്ടിലെ കണ്ടെത്തൽ. എഫ്‌എസിടി, സി.എം.ആർ.എൽ, എച്ച്‌എംടി തുടങ്ങിയ വൻ കമ്പനികളിലും മലിന്യസംസ്കരണ പ്ലാന്റുകൾ കാര്യക്ഷമമല്ലെന്നും റിപ്പോർട്ടിൽ വ്യക്തമായിരുന്നു. 2009ൽ പെരിയാറിലെ മുകൾത്തട്ട് മുതൽ താഴെത്തട്ട് വരെ നടത്തിയ പഠനത്തിൽ സൂക്ഷമജീവികളെല്ലാം ഏതാണ്ട് പൂർണമായും ഇല്ലാതായി എന്നു കണ്ടെത്തിയിട്ടുണ്ട്. ദേശീയ മലിനീകരണ നിയന്ത്രണ ബോർഡും ഡൽഹി ഐ.ഐ.ടിയും സംയുക്തമായി തയ്യാറാക്കിയ ‘കോമ്പ്രഹെൻസീവ് എൻവയോൺമെന്റൽ പൊലൂഷൻ ഇൻഡെക്‌സി’ൽ 75.08 സ്‌കോറാണ് ഏലൂരിന് ലഭിച്ചത്, അതായത് അപകടകരമാം വിധം മലീനീകരിക്കപ്പെട്ട പ്രദേശം എന്നു ചുരുക്കം.

രാസമാലിന്യ വൈവിധ്യങ്ങളുടെ ഹോട്ട്സ്പോട്ട്
ജൈവവൈവിധ്യങ്ങളുടെ കലവറയായിരുന്ന പെരിയാർ ഇന്ന് രാസ വിഷമാലിന്യങ്ങളുടെ കേന്ദ്രമായി മാറിക്കഴിഞ്ഞു. അതേകുറിച്ച് നാളെ.
.

Share this Article