നോമ്പുതുറ സമയമായാൽ പീരങ്കി വെടിമുഴക്കും

സ്വന്തം ലേഖകൻ


ഗള്‍ഫ്–മധ്യപൂർവദേശത്തിലുടനീളമുള്ള വിശുദ്ധ മാസത്തിന്റെ പരമ്പരാഗത ചിഹ്നമാണ് റമസാൻ പീരങ്കി. അതിഥികൾക്ക് എല്ലാ ദിവസവും സൂര്യാസ്തമയ സമയത്ത് ഈ അപൂർവ പരിപാടിക്ക് സാക്ഷ്യം വഹിക്കാനാകുമെന്ന് അധികൃതർ പറഞ്ഞു. തുടർന്ന് കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും മജ്‌ലിസ് ഓഫ് ദ് വേൾഡ് വിശ്രമിക്കാനും ‌ ആസ്വദിക്കാനുമുള്ള മനോഹരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. 

ദുബൈ: ആധുനികതയെ പുൽകുമ്പോഴും പഴമയും പൗരാണികതയും വിട്ടൊരു സംസ്കാരവും അറബ് ജനതക്കില്ല. അതു കൃത്യമായി പ്രകടമാക്കുകയാണ് ​ഗ്ലോബൽ വില്ലേജ് മജ്ലിസ് ഓഫ് ദ് വേൾഡിന്റെ പീരങ്കി മുഴക്കം. ലോക സംസ്കാരങ്ങൾ സംഗമിക്കുന്ന ദുബായിലെ ഗ്ലോബൽ വില്ലേജിൽ ഇഫ്താറിന് പീരങ്കി വെടിമുഴക്കം. മജ്ലിസ് ഓഫ് ദ് വേൾഡിന്റെ ഭാഗമായാണ് എല്ലാദിവസവും വ്രതസമയം അവസാനിച്ചു എന്നറിയിച്ച് പീരങ്കി വെടിമുഴക്കുന്നത്. ഇത് നേരിട്ട് കാണാനും വ്യത്യസ്തമായ ഇഫ്താർ വിഭവങ്ങൾ നുകരാനുമുള്ള അവസരമാണ് ഇവിടെയുള്ളത്.



ഗള്‍ഫ്–മധ്യപൂർവദേശത്തിലുടനീളമുള്ള വിശുദ്ധ മാസത്തിന്റെ പരമ്പരാഗത ചിഹ്നമാണ് റമസാൻ പീരങ്കി. അതിഥികൾക്ക് എല്ലാ ദിവസവും സൂര്യാസ്തമയ സമയത്ത് ഈ അപൂർവ പരിപാടിക്ക് സാക്ഷ്യം വഹിക്കാനാകുമെന്ന് അധികൃതർ പറഞ്ഞു. തുടർന്ന് കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും മജ്‌ലിസ് ഓഫ് ദ് വേൾഡ് വിശ്രമിക്കാനും ‌ ആസ്വദിക്കാനുമുള്ള മനോഹരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. റമസാനിൽ എല്ലാ ദിവസവും ഗ്ലോബൽ വില്ലേജിന്റെ മജ്‌ലിസ് ഓഫ് ദ് വേൾഡ് തുറന്നിരിക്കും. വൈകിട്ട് ആറ് മുതൽ പുലർച്ചെ 2 വരെയാണ് റമസാനിലെ ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കുക.  
.

Share this Article