തെരുവുകളിലുണ്ട് സ്വാദും സന്തോഷവും

സ്വന്തം ലേഖകൻ


ലോകത്തിലെ 150 രാജ്യങ്ങളിലെ തനതുരുചികളും പാരമ്പര്യവിഭവങ്ങളും വിളമ്പുന്ന ഇവിടം വൈകുന്നേരങ്ങളിൽ അത്യപൂർവമായ കലാപ്രകടനങ്ങൾക്കും സാക്ഷിയാവും. ലോഡ് ചെയ്‌ത ഉരുളക്കിഴങ്ങ്, ചീറ്റോസ് ടോപ്പ് ചെയ്‌ത മാക് & ചീസ്, ഡൈനാമൈറ്റ് ചെമ്മീൻ, കൂടാതെ 60 സെന്റീമീറ്റർ പിസ്സ സ്‌ലൈസ് എന്നിവ പോലുള്ള ജനപ്രിയ ഭക്ഷണങ്ങൾ ഹാപ്പിനസ് സ്ട്രീറ്റിൽ ആസ്വദിക്കാം. 

ദുബൈ ​​ഗ്ലോബൽ വില്ലേജ് 27ാം സീസണിലെ ഏറ്റവും ആകർഷണീയമായ ഒന്നാണ് ഹാപ്പിനെസ്സ് സ്ട്രീറ്റ്. ആ​ഗോള രുചികളും അതിവിസ്മയം തീർക്കുന്ന കലാപ്രകടനങ്ങളും അരങ്ങുതകർക്കുന്ന ഇവിടം തന്നെയാണ് സന്ദർശകരുടെ ഇഷ്ടകേന്ദ്രവും. 



ഇവിടുത്തെ മെനുവിൽ സ്വാദിഷ്ടമായ തെരുവ് ഭക്ഷണം മാത്രമല്ല, സന്തോഷവും ആവോളമുണ്ട്. ലോകത്തിലെ 150 രാജ്യങ്ങളിലെ തനതുരുചികളും പാരമ്പര്യവിഭവങ്ങളും വിളമ്പുന്ന ഇവിടം വൈകുന്നേരങ്ങളിൽ അത്യപൂർവമായ കലാപ്രകടനങ്ങൾക്കും സാക്ഷിയാവും. ലോഡ് ചെയ്‌ത ഉരുളക്കിഴങ്ങ്, ചീറ്റോസ് ടോപ്പ് ചെയ്‌ത മാക് & ചീസ്, ഡൈനാമൈറ്റ് ചെമ്മീൻ, കൂടാതെ 60 സെന്റീമീറ്റർ പിസ്സ സ്‌ലൈസ് എന്നിവ പോലുള്ള ജനപ്രിയ ഭക്ഷണങ്ങൾ ഹാപ്പിനസ് സ്ട്രീറ്റിൽ ആസ്വദിക്കാം. 



തീർന്നില്ല, കരകൗശല വസ്തുക്കളുടെ കമനീയമായ ശേഖരവും സന്ദർശകർക്ക് ഇവിടെ നിന്ന് തെരെഞ്ഞെടുക്കാനാവും. ഇന്ത്യൻ തട്ടുദോശ മുതൽ ആഫ്രിക്കൻ മാംസവിഭവങ്ങൾ വരെ ഇവിടെ ചൂടോടെ നുകരാനാവും. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ സു​ഗന്ധവ്യജ്ഞനങ്ങളും അറേബ്യൻ ഇൗത്തപ്പഴങ്ങളും യഥേഷ്ടം ആസ്വദിക്കാം. വൈകുന്നേരങ്ങളിൽ നടക്കുന്ന തെരുവു കലാകാരന്മാരുടെ അതിസാഹസിക കലാപ്രകടങ്ങളാണ് മറ്റൊരു ആകർഷണം. മാജിക് ഷോയും സൈക്കിൾ യജ്ഞവും തീ തുപ്പുന്ന അത്ഭുതങ്ങളും തീവളയത്തിലൂടെ അഭ്യാസപ്രകടനം നടത്തുന്നവരും നിരവധിയാണ്. സന്ദർശകരോട് അവരുടെ ഇഷ്ട സ്പോട്ട് ഏതാണെന്ന ഒരു ചോദ്യമുന്നയിച്ചാൽ അറിയാം ബഹുഭൂരിപക്ഷം പേരും വിരൽചൂണ്ടുന്നത് സന്തോഷത്തിെൻെറയും സ്വാദിെന്റയും തെരുവ് തന്നെയായിരിക്കും. 

.

Share this Article