കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
തകര്‍പ്പന്‍ തന്നെയാണ് തുര്‍ക്കിയിലെ കാഴ്ചകള്‍

സ്വന്തം ലേഖകൻ
പുതിയതിനെ പുല്കുമ്പോഴും ആധുനികതയെ അംഗീകരിക്കുമ്പോഴും പാരമ്പര്യവും പൈതൃകം മുറുകെ പിടിക്കാനുള്ള തുര്‍ക്കികളുടെ ഹൃദയത്തുടിപ്പ് അവരുടെ ഓരോ ഉല്പന്നങ്ങളിലും നിഴലിച്ചു കാണാം. വിളക്കുകള്‍, പാത്രങ്ങള്‍, പരമ്പരാഗത ആഭരണങ്ങള്‍ എന്നിവയാണ് പവലിയനില്‍ സന്ദര്‍ശകരുടെ കണ്ണുടക്കുന്ന മറ്റു ചില കാഴ്ചകള്‍. നിറങ്ങളാല്‍ അത്ഭുത പ്രവഞ്ചം തീര്‍ക്കുന്ന തുര്‍ക്കി വിളക്കുകള്‍ സ്വന്തമാക്കാതെ മടങ്ങാനാവില്ലെന്ന തന്നെ പറയാം. അത്രയും കാഴ്ച പകരുന്നതാണ് വൈവിധ്യങ്ങളും പുതുപരീക്ഷണങ്ങളും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന തുര്ക്കിവിളക്കുകള്.
പൈതൃകത്തിൈന്റ പകിട്ടും പാരമ്പര്യത്തിെന്റ മതിപ്പും കാണണമെങ്കില്‍ തുര്‍ക്കി പവലിയിനില്‍ പോകാതെ തരമില്ല. ഓട്ടോമന്‍ സാമ്രാജ്യകാലം മുതല്‍ ഇന്ന് ഡ്രോണുകള്‍ പറക്കുന്ന ആകാശമുള്ള ആധുനിക കാലം വരെ തുര്‍ക്കി ജീവിതരീതിയില്‍ വന്ന മാറ്റങ്ങളെല്ലാം അതേ പടി അറിഞ്ഞനുഭവിക്കാതെ ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശനം പൂര്‍ത്തിയാകില്ലെന്ന സംസാരം തന്നെയുണ്ട് സന്ദര്‍ശകര്‍ക്കിടയില്‍. ആവി പറക്കുന്ന ടര്‍ക്കിഷ് ചായയില്‍ നിന്ന് തുടങ്ങി സെറാമിക പാത്രങ്ങളുടെ ലോകത്തിലേറി അതിനു പിന്നിലെ ചരിത്രമറിഞ്ഞ് പരമ്പരാഗത അനറ്റോലിയന്‍ ഗ്ലാസിെന്റ ഭംഗിയില്‍ വിസ്മയം കൂറി കമനീയമായ കാലിഗ്രാഫിയുടെ ലോകത്തിലേറുമ്പോള് നമ്മില്‍ തീര്‍ക്കുന്നൊരു സന്തോഷവും ആശ്വാസവും വ്യത്യസ്തമായ അനുഭവം തന്നെയായിരിക്കും.
പുതിയതിനെ പുല്കുമ്പോഴും ആധുനികതയെ അംഗീകരിക്കുമ്പോഴും പാരമ്പര്യവും പൈതൃകം മുറുകെ പിടിക്കാനുള്ള തുര്‍ക്കികളുടെ ഹൃദയത്തുടിപ്പ് അവരുടെ ഓരോ ഉല്പന്നങ്ങളിലും നിഴലിച്ചു കാണാം.

വിളക്കുകള്‍, പാത്രങ്ങള്‍, പരമ്പരാഗത ആഭരണങ്ങള്‍ എന്നിവയാണ് പവലിയനില്‍ സന്ദര്‍ശകരുടെ കണ്ണുടക്കുന്ന മറ്റു ചില കാഴ്ചകള്‍. നിറങ്ങളാല്‍ അത്ഭുത പ്രവഞ്ചം തീര്‍ക്കുന്ന തുര്‍ക്കി വിളക്കുകള്‍ സ്വന്തമാക്കാതെ മടങ്ങാനാവില്ലെന്ന തന്നെ പറയാം. അത്രയും കാഴ്ച പകരുന്നതാണ് വൈവിധ്യങ്ങളും പുതുപരീക്ഷണങ്ങളും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന തുര്ക്കിവിളക്കുകള്. പുരാതന നാഗരികതകളില്‍ ഒന്നായ തുര്‍ക്കി രാജ്യം ആഭരണങ്ങളുടെ വമ്പന്‍ ശ്രേണി തന്നെയാണ് സന്ദര്‍ശകര്‍ക്കായി ഗ്ലോബല്‍ വില്ലേജില്‍ ഒരുക്കിയിട്ടുള്ളത്. ഡിസൈനിംഗിലും കരവിരുതിലും വൈവിധ്യങ്ങളൊരുക്കിയ ആഭരണങ്ങള്‍ തെരെഞ്ഞെടുക്കാന്‍ എത്തുന്നവരുടെ തിരിക്കും ഏറുകയാണ്.
അബൂദബിയിലെ ബസുകളിൽ ഇനി സൈക്കിളുമായി യാത്ര ചെയ്യാം
June 30 2022
യുഎഇയിൽ മൂന്ന് പേർക്ക് കൂടി കുരങ്ങുപനി
July 24 2022
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.