ലോകത്തിലെ ഏറ്റവും നൂതനമായ സുരക്ഷാ വാഹനങ്ങളിലൊന്നായ ഗിയാത്ത് സ്മാര്‍ട്ട് പട്രോളിന്റെ നവീകരണത്തിന് കാരണമായ ഡബ്‌ള്യു മോട്ടോഴ്‌സുമായുള്ള ക്രിയാത്മക പങ്കാളിത്തത്തെയും സഹകരണത്തെയും ദുബായ് പോലീസ് കമാന്‍ഡര്‍ ഇന്‍ചീഫ് ലെഫ്.ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി പ്രശംസിച്ചു
ദുബൈ: വേള്‍ഡ്പൊലീസ്
ഉച്ചകോടിക്ക് ദുബൈയിൽ തുടക്കമായി. ദുബൈ പൊലീസ് ജനറല്‍ കമാന്‍ഡും യുഎഇ ആസ്ഥാനമായ കാര്‍ നിര്‍മാതാക്കള്‍ ഡബ്‌ള്യു മോട്ടോഴ്‌സും ദുബായില്‍ നടക്കുന്ന വേള്‍ഡ് പൊലീസ് ഉച്ചകോടിയില്‍ ഗിയാത്ത് ഫ്‌ളീറ്റിന്റെ ഏറ്റവും പുതിയ മോഡല്‍ (ഗിയാത്ത് സ്വാത്) പുറത്തിറക്കി.
ലോകത്തിലെ ഏറ്റവും നൂതനമായ സുരക്ഷാ വാഹനങ്ങളിലൊന്നായ ഗിയാത്ത് സ്മാര്‍ട്ട് പട്രോളിന്റെ നവീകരണത്തിന് കാരണമായ ഡബ്‌ള്യു മോട്ടോഴ്‌സുമായുള്ള ക്രിയാത്മക പങ്കാളിത്തത്തെയും സഹകരണത്തെയും ദുബായ് പോലീസ് കമാന്‍ഡര്‍ ഇന്‍ചീഫ് ലെഫ്.ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി പ്രശംസിച്ചു.
സാമൂഹിക സുരക്ഷയും സംരക്ഷണവും വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും നൂതന ഉപകരണങ്ങളും ഉപയോഗിക്കാന്‍ ദുബായ് പോലീസിന് താല്‍പര്യമുണ്ടെന്ന് ലെഫ്.ജനറല്‍ അബ്ദുല്ല അല്‍ മര്‍റരി ഊന്നിപ്പറഞ്ഞു.
ഡബ്‌ള്യു മോട്ടോഴ്‌സുമായുള്ള പങ്കാളിത്തം പട്രോളിംഗിലൂടെ സേനയെ ശക്തിപ്പെടുത്തുന്നതിന് സഹായകമായിട്ടുണ്ട്. അത്യാധുനിക സാങ്കേതിക വിദ്യകളാല്‍ സജ്ജീകരിച്ചിരിക്കുന്ന സ്മാര്‍ട് ഗിയാത്ത് പ്രവര്‍ത്തന മികവ് കൈവരിക്കാന്‍ രൂപകല്‍പന ചെയ്തതാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
.