കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
യു.എ.ഇയിൽ മഴ പെയ്യിക്കാനും ആർടിഫിഷ്യൽ ഇൻറലിജൻ്റ്സ്

0
ദുബൈ: യു.എ.ഇയിൽ മഴ പെയ്യിക്കാനും ഇനി ‘നിർമിത ബുദ്ധി’ ഉപയോഗപ്പെടുത്തും. മഴ കൂടുതലായി ലഭിക്കാനാണ് ദേശീയ കാലാവസ്ഥ കേന്ദ്രം ഏറ്റവും നൂതനമായ സാങ്കേതികവിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തുന്നത്. ഏറ്റവും യോജിച്ച ക്ലൗഡ് സീഡിങ് സമയവും സ്ഥലങ്ങളും നിർണയിക്കാൻ ഉപഗ്രഹ നിരീക്ഷണങ്ങൾ, ഭൂഗർഭ കാലാവസ്ഥ റഡാർ ഡേറ്റ, മഴമാപിനികൾ, സംഖ്യാപരമായ കാലാവസ്ഥ പ്രവചന എസ്റ്റിമേറ്റുകൾ എന്നിവ സംയോജിപ്പിക്കാനാണ് നിർമിത ബുദ്ധിയെ ഉപയോഗപ്പെടുത്തുക. ഇതിലൂടെ ക്ലൗഡ് സീഡിങ് കൂ ടുതൽ കൃത്യമായി പ്രയോഗിക്കാൻ സാധ്യമാവുകയും മഴ വർധിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സെന്റർ ഫോർ വെസ്റ്റേൺ വെതർ ആൻഡ് വാട്ടർ എക്സ്ട്രീംസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ലൂക്ക ഡെല്ലെ മൊണാഷാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
പഴയകാലത്തെ മഴയുടെ അനുഭവങ്ങളും സാറ്റലൈറ്റ്, റഡാർ ഡേറ്റ എന്നിവയിൽനിന്ന് ലഭിക്കുന്ന വിവരങ്ങളും സംയോജിപ്പിച്ച് ക്ലൗഡ് സീഡിങ്ങിന് ഏറ്റവും യോജിച്ച സമയം കണ്ടെത്താനും ഉപയോഗപ്പെടുത്താനും പുതിയ സംവിധാനം സഹായിക്കുമെന്ന് ഡോ. മൊണാഷ് പറഞ്ഞു. ഡോ. മൊണാഷ് നേതൃത്വം നൽകുന്ന പുതിയ പ്രോജക്ടിലൂടെ ഫലപ്രദമായ പുതിയ ഗവേഷണങ്ങളുടെ പാത തുറക്കപ്പെടുമെന്ന് യു.എ.ഇ റെയിൻ എൻഹാൻസ്മെന്റ് സയൻസ് ഡയറക്ടർ അലിയ അൽ മസ്റൂഇ പറഞ്ഞു.
അതിശക്തമായ മഴയ്ക്ക് വീണ്ടും സാധ്യത
July 28 2024
അൽ മുശ്രിഫ് കൊട്ടാരത്തിൽ ആഹ്ലാദം നിറച്ച ഈദ്
July 10 2022
അർജുന്റെ ലോറി കണ്ടെത്തി; മൃതദേഹം പുറത്തെടുത്തു
September 25 2024
'റാഷിദ് റോവർ' നവംബറില് വിക്ഷേപിക്കും
July 24 2022
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.