യുഎഇയില്‍ ഇ-സ്‌കൂട്ടര്‍ ഓടിക്കാനുള്ള പെര്‍മിറ്റ് ഇനി ഓണ്‍ലൈന്‍ വഴി

0


അബുദാബി: യുഎഇയില്‍ ഇ-സ്‌കൂട്ടര്‍ ഓടിക്കാനുള്ള പെര്‍മിറ്റ് ഇനി മുതല്‍ ഓണ്‍ലൈനായും നേടാം. പെര്‍മിറ്റ് ലഭിക്കാന്‍ ആര്‍ടിഎ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വിശദാംശങ്ങള്‍ നല്‍കണമെന്ന് അധികൃതര്‍ അറിയിച്ചു. വെബ്‌സൈറ്റ് വഴി 30 മിനിറ്റ് സൗജന്യ ഓണ്‍ലൈന്‍ തിയറി പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കാണ് പെര്‍മിറ്റ് ലഭിക്കുക.  പരീക്ഷയില്‍ കുറഞ്ഞത് 75 ശതമാനം മാര്‍ക്ക് നേടിയാലേ വിജയിക്കുകയുള്ളൂ. വിജയിക്കുന്നവര്‍ക്ക് ലൈസന്‍സ് പെര്‍മിറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഇ സ്‌കൂട്ടര്‍ സുരക്ഷാ നിയമങ്ങള്‍ വിശദമാക്കുന്ന റൈഡര്‍മാര്‍ക്കുള്ള മാനുവലും സഹായകരമാണ്.
.

Share this Article