അബൂദബിയിലെ ബസുകളിൽ ഇനി സൈക്കിളുമായി യാത്ര ചെയ്യാം

0


അബൂദബി: സൈക്കിളുമായി യാത്ര ചെയ്യാൻ അബൂദബിയിലെ ബസുകളിൽ സൗകര്യം ഏർപ്പെടുത്തി. യാത്രയിൽ സൈക്കിൾ ഒപ്പം കരുതേണ്ടി വരുന്നവർക്കായാണ് അബൂദബിയിലെ പൊതുബസുകളിൽ ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ബസിൽ സൈക്കിൾ സൂക്ഷിക്കാൻ പ്രത്യേക ഇടമുണ്ടാകും. ഇവിടെ സൈക്കിൾ വെച്ച് മുൻഭാഗത്ത് ലിവർ വലിച്ച് അവ ഉറപ്പിച്ച് വെക്കണം. ഇത് സൈക്കിൾ സുരക്ഷിതമായി ഇരിക്കാനും യാത്രക്കാർക്ക് ബുദ്ധിമുട്ടാകാതിരിക്കാനും അവസരമൊരുക്കും. എന്നാൽ, ബസിൽ യാത്രചെയ്യുന്ന ചുരുക്കം പേർക്ക് മാത്രമേ ഈ സൗകര്യം ഉപയോഗിക്കാനാവൂ എന്ന് സംയോജിത ഗതാഗത വകുപ്പ് ചൂണ്ടിക്കാട്ടി.
.

Share this Article