കമൽ ഹാസന്​ യു.എ.ഇ ഗോൾഡൻ വിസ

0


ദുബൈ: ഇന്ത്യൻ ചലച്ചിത്ര ഇതിഹാസം കമൽ ഹാസന്​ യു.എ.ഇ ഗവൺമെന്റിന്റെ ഗോൾഡൻ വിസ. ദുബൈ ജി.ഡി.ആർ.എഫ്​.എ അധികൃതരിൽ നിന്ന്​ ഗോൾഡൻ വിസ ഏറ്റുവാങ്ങി. പ്രശസ്ത സാമൂഹിക-പരിസ്ഥിതി പ്രവർത്തകൻ ഡോ. കെ. അബ്​ദുൽ ഗനിയും ഒപ്പമുണ്ടായിരുന്നു. സിനിമ രംഗത്തെ സംഭാവനകൾ വിലയിരുത്തിയാണ്​ പുരസ്കാരം. നേരത്തെ മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള സൂപ്പർ താരങ്ങളെയും യു.എ.ഇ ഗോൾഡൻ വിസ നൽകി ആദരിച്ചിരുന്നു..

Share this Article