യു.എ.ഇ യാത്രക്ക് എമിറേറ്റ്സ് ഐ.ഡി നിർബന്ധം

0


ദുബൈ: താമസ വിസക്കാരായ യു.എ.ഇ യാത്രികർ എമിറേറ്റ്സ് ഐ.ഡി കരുതാൻ ശ്രദ്ധിക്കുക. യു.എ.ഇയില് അടുത്തിടെ നടപ്പിലായ സുപ്രധാന മാറ്റമാണ് വിദേശികള്ക്കനുവദിക്കുന്ന റസിഡന്റ്സ് വിസകള് പാസ്പോര്ട്ടുകളില് പതിക്കുന്നതിന് പകരം നിലവിലുള്ള തിരിച്ചറിയല് രേഖയായ എമിറേറ്റ്സ് ഐ.ഡിയുമായി ബന്ധിപ്പിച്ച് വിസ അനുവദിക്കുന്നത്. ഇത്തരത്തില് പുതുതായി വിസ ലഭിച്ചവരും പഴയ വിസ പുതുക്കിയവരും ഇന്ത്യയുള്പ്പെടെ ഏത് വിദേശ രാജ്യത്തുനിന്നും യു.എ.ഇയിലേക്ക് പുറപ്പെടുന്നതിനുമുമ്പ് എമിറേറ്റ്സ് ഐ.ഡി ഉണ്ടെന്ന് ഉറപ്പുവരുത്തണം. എന്നാൽ, സന്ദർശക വിസക്കാർക്ക് ബാധകമല്ല.
പാസ്പോര്ട്ടും ടിക്കറ്റും പരിശോധിച്ച് സുരക്ഷ ഉദ്യോഗസ്ഥര് വിമാനത്താവളത്തിലേക്ക് പ്രവേശനം അനുവദിക്കുമെങ്കിലും പാസ്പോര്ട്ടുകളില് സ്റ്റാമ്പ് ചെയ്ത കാലാവധിയുള്ള വിസ, എന്ട്രി പെര്മിറ്റ്, അതത് രാജ്യങ്ങളിലെ വിസ കാര്ഡ് (യു.എ.ഇയിലെ പുതിയ എമിറേറ്റ്സ് ഐ.ഡി), ഇ-വിസ തുടങ്ങിയവയില് ഏതെങ്കിലും ഉള്ളവര്ക്ക് മാത്രമാണ് വിമാന കമ്പനികള് ബോര്ഡിങ് പാസ് അനുവദിക്കുന്നത്.
.

Share this Article