കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
പെരുന്നാൾ ബലി കർമ്മത്തിന് ദുബൈയിൽ മൊബൈൽ ആപ്പ്
0
ദുബൈ:ബലിപെരുന്നാൾ ദിവസം ബലി അറുക്കാനും, ഇറച്ചി വിതരണം ചെയ്യാനും മൊബൈൽ ആപ്പുകൾ ഏർപ്പെടുത്തി ദുബൈ നഗരസഭ. ഈദ് ആഘോഷത്തിന് മുന്നോടിയായി വിപുലമായ സൗകര്യങ്ങളാണ് ദുബൈ മുനിസിപ്പാലിറ്റിക്ക് കീഴിലെ അറവ് ശാലകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ബലി പെരുന്നാൾ ദിവസം നാൽപതിനായിരം മൃഗങ്ങളെ വരെ അറുക്കാനും, ബലിമാംസം ആവശ്യക്കാരിലേക്ക് എത്തിക്കാനും നഗരസഭ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ബലി കർമത്തിനായി മൃഗങ്ങളെ തെരഞ്ഞെടുക്കാനും ബലി നിർവഹിക്കാനും ഏഴ് മൊബൈൽ ആപ്പുകൾ തയാറാക്കിയിട്ടുണ്ട്. അറവ് ശാലകളിൽ എത്താതെ തന്നെ മൊബൈൽ ആപ്പിലൂടെ ബലികർമവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാനാകും. 2,000 ജീവനക്കാരെ ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. അൽ മവാഷി, തുർക്കി, ശബാബ് അൽ ഫരീജ്, ദബായിഹ് അൽദാർ, അൽ അനൂദ് സലോട്ടേഴ്‌സ്, ദബായിഹ് യു.എ.ഇ, ടെൻഡർ മീറ്റ് എന്നിവയാണ് മൊബൈൽ ആപ്പുകൾ. അൽഖിസൈസ്, അൽഖൂസ്, ഹത്ത, അൽലിസൈലി എന്നിവിടങ്ങളിലെ അറവ് ശാലകൾ അറഫാ ദിനം രാവിലെ ഏഴ് മുതൽ പ്രവർത്തനസജ്ജമാകും. പെരുന്നാൾ ദിവസങ്ങളിൽ രാവിലെ എട്ടിനും ഇവ പ്രവർത്തനം തുടങ്ങും. ബലി മൃഗങ്ങളുടെ ഗുണമേന്മയും ഇറച്ചി വിതരണത്തിലെ സുരക്ഷയും ഉറപ്പുവരുത്താൻ സൂക്ഷ്മ പരിശോധനാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ദുബൈ വീണ്ടും ആരോഗ്യത്തിലേക്ക് ചുവടുവെക്കുന്നു
September 02 2022കളറാകും, ഗ്ലോബൽ വില്ലേജിലെ പെരുന്നാൾ
April 20 2023ബലി പെരുന്നാൾ; യു.എ.ഇയിൽ നാലുദിവസം അവധി
June 30 2022Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.