ദു​ബൈ പൊ​ലീ​സ്​ 400ലേ​റെ സൈ​ക്കി​ളു​ക​ൾ പിടിച്ചെടുത്തു

0


ദു​ബൈ: ട്രാ​ഫി​ക്​ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന്​ ​ദു​ബൈ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്​ 400ലേ​റെ സൈ​ക്കി​ളു​ക​ൾ. ഇ​തി​ൽ ഇ​ല​ക്​​ട്രി​ക്​ സ്കൂ​ട്ട​റു​ക​ളും ഉ​ൾ​പ്പെ​ടും. ഇ​വ​യി​ല​ധി​ക​വും നാ​യി​ഫ്​ ഏ​രി​യ​യി​ൽ നി​ന്നാ​ണ്​ പി​ടി​കൂ​ടി​യ​ത്. സൈ​ക്കി​ളു​ക​ൾ​ക്കാ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന ലെ​യ്​​നു​ക​ളി​ലൂ​ടെ അ​ല്ലാ​തെ ഓ​ടി​ക്ക​ൽ, ഓ​ടു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ എ​തി​ർ​ദി​ശ​യി​ൽ സ​ഞ്ച​രി​ക്ക​ൽ, ട്രാ​ഫി​ക്​ ലൈ​റ്റ്​ പോ​സ്റ്റു​ക​ളി​ലും മ​റ്റും സൈ​ക്കി​ൾ പൂ​ട്ടി​വെ​ക്ക​ൽ തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി​യ​തി​നാ​ണ്​ സൈ​ക്കി​ളു​ക​ൾ പി​ടി​കൂ​ടി​യ​ത്. ചി​ല സൈ​ക്കി​ളു​കാ​ർ റോ​ഡ​പ​ക​ട​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നും റോ​ഡ്​ ഉ​പ​യോ​ക്താ​ക്ക​ളു​ടെ ജീ​വ​ന്​ ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ടെ​ന്നും നാ​യി​ഫ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ താ​രി​ഖ്​ ത​ഹ്​​ല​ക്​ പ​റ​ഞ്ഞു. റോ​ഡ്​ ഉ​പ​യോ​ക്താ​ക്ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തി​നാ​യി നാ​യി​ഫ്​ പ്ര​ദേ​ശ​ത്ത്​ പൊ​ലീ​സ്​ പ​​ട്രോ​ളി​ങ്​ ശ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ല്ലാ സൈ​ക്കി​ൾ യാ​ത്രി​ക​രും ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ക്ക​ണ​മെ​ന്നും ഹെ​ൽ​മ​റ്റ്​ പോ​ലു​ള്ള സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ബ്രി​ഗേ​ഡി​യ​ർ താ​രി​ഖ്​ ത​ഹ്​​ല​ക്​ പ​റ​ഞ്ഞു.
.

Share this Article