അബൂദബി-അൽഐൻ റോഡ് 21 വരെ ഭാഗികമായി അടച്ചിടും

സ്വന്തം പ്രതിനിധി


അബൂദബി: അബൂദബി-അൽഐൻ E22 റോഡ് ബുധനാഴ്ച മുതൽ ഈമാസം 21 വരെ ഭാഗികമായി അടച്ചിടും. അബൂദബി സിറ്റി, ബനിയാസ് പബ്ലിക് പാർക്ക്, അൽ ഘനദീർ എന്നിവിടങ്ങളിലേക്ക് പോവുന്ന വലതു വശത്തെ രണ്ടു പാതകളാണ് താൽക്കാലികമായി അടച്ചിടുക. ഈ ഭാഗത്തുകൂടി വാഹനമോടിക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് അബൂദബി സംയോജിത ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
.

Share this Article