പ്രളയക്കെടുതി: വീടൊഴിയേണ്ടി വന്ന കുടുംബങ്ങൾക്ക് 50,000 ദിർഹം

Truetoc News Desk


◼️ഷാർജ ഭരണാധികാരിയാണ് പ്രഖ്യാപനം നടത്തിയത്

ദുബൈ: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീടൊഴിയേണ്ടി വന്നവർക്ക്​ ധനസഹായം പ്രഖ്യാപിച്ച്​ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരികാരിയുമായ ഡോ. ശൈഖ്​ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. പ്രളയത്തിൽ വീടൊഴിഞ്ഞ്​ ഹോട്ടലുകളിലും താൽകാലിക കേന്ദ്രങ്ങളിലും താമസിപ്പിച്ചവർക്കാണ്​ 50,000ദിർഹം വീതം സഹായം കൈമാറാൻ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർക്ക്​ നിർദേശം നൽകി. ദുരിത ബാധിതരുടെ വീടുകളിലേക്കുള്ള മടക്കം എളുപ്പമാക്കുന്നതിനാണ്​ സഹായം നൽകുന്നത്​. ഷാർജ സാമൂഹിക സേവന വകുപ്പ് മേധാവി അഫാഫ് അൽ മർറിയാണ്​  പ്രഖ്യാപനം സംബന്ധിച്ച്​ അറിയിച്ചത്​.

എമിറേറ്റിലെ 65കുടുംബങ്ങൾക്ക്​ ഇതിന്‍റെ ആനുകൂല്യം ലഭിക്കുമെന്നാണ്​ കരുതുന്നത്​. ഷാർജയിലെ പല ഭാഗങ്ങളിലും ശക്​തമായ മഴ പെയ്തിരുന്നെങ്കിലും കൽബയിലാണ്​ ഏറ്റവും വലിയ നാശനഷ്ടങ്ങളുണ്ടായത്​. കടകൾ, വീടുകൾ, വാഹനങ്ങൾ എന്നിവ തകർന്ന്​ ലക്ഷങ്ങളുടെ നഷ്മാണുണ്ടായത്​. ശൈഖ്​ സുൽത്താന്‍റെ പ്രഖ്യാപനം ഇവിടെ വീടു തകർന്നവർക്ക്​ ഏറെ പ്രതീക്ഷ പകരുന്നതാണ്​. ഫുജൈറയിലും റാസൽഖൈമയിലും അധികൃതർ നഷ്​ടങ്ങളുഷ്കണക്കെടുപ്പ്​ ആരംഭിച്ചിട്ടുണ്ട്​.

.

Share this Article