കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
ഡാന്യൂബ് മൗറീഷ്യസിലും; ഹൈവെക് ഗ്രൂപ്പുമായി കരാർ ഒപ്പുവച്ചു
Truetoc News Desk
ദുബൈ: പ്രതിവർഷം 1.3 ദശലക്ഷത്തിലധികം വിനോദ സഞ്ചാരികളെത്തുന്ന ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമായ മൗറീഷ്യസിലേക്ക് ഡാന്യൂബ് പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈവെകുമായി കരാറില്‍ ഒപ്പുവച്ചു.
യുഎഇയുടെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരുകയെന്നുളളതുകൂടിയാണ് ആഗോള വിപുലീകരണത്തിന്‍റെ ലക്ഷ്യമെന്ന് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ആദെല്‍ സാജന്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുളള സാമ്പത്തിക ബന്ധത്തില്‍ ചെറിയ പങ്ക് വഹിക്കാനാകുന്നുവെന്നുളളതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ഒരു വർഷത്തിനുളളില്‍ മൗറീഷ്യസില്‍ 50,000 ചതുരശ്രഅടിയിലുളള ഷോറൂം ഉള്‍പ്പടെ മൂന്ന് ഫ്രാഞ്ചൈസി സ്റ്റോറുകള്‍ തുറക്കുകയാണ് ലക്ഷ്യം.നവംബറില്‍ ആദ്യ കേന്ദ്രം പ്രവർത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷ.
ഡാന്യൂബ് ഹോമുമായുളള പങ്കാളിത്തത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് ഹാവെക് ഗ്രൂപ്പ് ചെയർമാന്‍ എഹ്സാന്‍ ചാടി പറഞ്ഞു. ഗൃഹോപകരണ വിപണയില്‍ മൗറീഷ്യസ് പ്രധാന മേഖലയാകുമെന്ന് ഉറപ്പുണ്ടെന്ന് ഡാന്യൂബ് ഹോം ഇ-കൊമേഴ്‌സ് ആൻഡ് ഫ്രാഞ്ചൈസി ഡയറക്ടർ സയ്യിദ് ഹബീബ് പറഞ്ഞു. കരാർ ഒപ്പുവയ്ക്കല്‍ ചടങ്ങില്‍ മൗറീഷ്യസ് അംബാസിഡർ ഷൗക്കത്ത് അലി സൗദാന്‍ ഹാവെക് കമേഴ്സ്യല്‍ മാനേജർ സൈഫ് ചാടി, സല്‍മാന്‍ ചാടി തുടങ്ങിയവരും പങ്കെടുത്തു.
.
പൂരം കൊടിയേറി; ഇനി ലോകമൊരു പന്ത്
November 20 2022നനയാതെ മഞ്ഞുമലയിൽ കയറാം, ഐസ് റിങ്കിൽ ആസ്വദിക്കാം
November 05 2022Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.