വാഹനങ്ങൾക്ക് പുതിയ 'ക്ലാസിക്' നമ്പർ പ്ലേറ്റുകളുമായി അബൂദബി പൊലീസ്

Truetoc News Desk


◼️വെബ്സൈറ്റ് മുഖേന ഇന്നു മുതൽ വാങ്ങാൻ അവസരം

അബൂദബി: വാഹനങ്ങൾക്ക് 'ക്ലാസിക്' നമ്പർ പ്ലേറ്റുകളുടെ പുതിയ വിഭാഗം അബുദാബി പോലീസ് ജനറൽ കമാൻഡ് 
പുറത്തിറക്കി.
വിവിധ അഭിരുചികൾ നിറവേറ്റുന്നതിനാണ് വ്യത്യസ്തമായ ഡിസൈനുകൾ അവതരിപ്പിച്ചിരിക്കുന്നതെന്ന് അബുദാബി പോലീസ് ഫേസ്ബുക്ക് പേജിലെ കുറിച്ചു. 

വാഹന പ്ലേറ്റ് നമ്പറുകളുടെ പഴയ, വിന്റേജ് ഡിസൈനുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്.

അബുദാബി പോലീസ് വെബ്‌സൈറ്റ് വഴി ഇന്ന്  (ഓഗസ്റ്റ് 1 ) മുതൽ  പുതിയ ക്ലാസിക് പ്ലേറ്റുകൾ വാങ്ങാൻ കഴിയുമെന്ന് സെൻട്രൽ ഓപ്പറേഷൻസ് സെക്ടർ ഡയറക്ടർ ജനറൽ അഹമ്മദ് സെയ്ഫ് ബിൻ സൈതൗൺ അൽ മുഹിരി അറിയിച്ചു.
.

Share this Article