കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
കാസർകോട് സ്വദേശി അബൂദബിയിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

Truetoc News Desk
അബൂദബി: കാസർകോട് സ്വദേശിയായ യുവാവ് അബൂദബിയിൽ താമസ സ്ഥലത്തെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണുമരിച്ചു. പാണത്തൂർ പനത്തടി സ്വദേശിയും കുണിയ പള്ളാരത്ത് താമസക്കാരനുമായ നസീർ - സുലൈഖ ദമ്പതികളുടെ മകൻ മുഹമ്മദ് ശമീം (24) ആണ് മരിച്ചത്. ഞായറാഴ്ച പുലർചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്.
ശമീം അബുദബി സിറ്റി വിമാനത്താവളത്തിനടുത്തുള്ള പലചരക്ക് കടയിൽ ജോലി ചെയ്തു വരികയായിരുന്നു. ജോലി കഴിഞ്ഞതിന് ശേഷം താമസ സ്ഥലത്ത് എത്തിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. കെ.എം.സി.സിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട്.
അവധിക്ക് നാട്ടിലിലെത്തിയ ശമീം ഒരു വർഷം മുമ്പാണ് അബൂദബിയിലേക്ക് തിരികെ എത്തിയത്. വാടക വീട്ടിൽ കഴിയുന്ന കുടുംബത്തിന് സ്വന്തമായി വീട് നിർമിക്കാൻ ഒരുങ്ങുന്നതിനിടയിലാണ് കുടുംബത്തിന്റെ ഏക ആൺതരി വിടപറഞ്ഞത്. സഹോദരി: ഫാത്വിമത് ശംന.
.
ട്രക്ക് കണ്ടെത്തി; ഗംഗാവലി നദിയിലെന്ന് സ്ഥിരീകരണം
July 24 2024
കോഴിക്കോട്ട് ഈദ്ഗാഹിനിടെ യുവാവ് കുഴഞ്ഞു വീണുമരിച്ചു
July 10 2022
നിപ ബാധിച്ച് ചികിത്സയിലിരുന്ന 14കാരന് മരിച്ചു
July 21 2024
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.