ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം; പെട്ടത് ലക്ഷത്തിലേറെ പേർ

Truetoc News Desk


◼️ആറുമാസത്തിനിടെ 1,05,300 പേര്‍ക്ക് പിഴ ചുമത്തി

അബൂദബി: ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് ഈ വര്‍ഷം ആറുമാസത്തിനിടെ 1,05,300 പേര്‍ക്ക് പിഴ ചുമത്തിയതായി അധികൃതര്‍.

ഡ്രൈവിങ്ങിനിടെ ഫോണ്‍ കൈയില്‍ പിടിച്ച് സംസാരിക്കുക, മെസേജ് അയക്കുക, സമൂഹ മാധ്യമങ്ങളില്‍ ചാറ്റ് ചെയ്യുക, ഇന്‍റര്‍നെറ്റില്‍ തിരയുക, ഫോട്ടോയോ-വിഡിയോ എടുക്കുക എന്നിവ ചെയ്തതിനാണ് ഇത്രയധികം പേരെ പിടികൂടിയതെന്ന് അബൂദബി പൊലീസിന്‍റെ ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ മേജര്‍ മുഹമ്മദ് ദാഹി അല്‍ ഹുമിരി അറിയിച്ചു. 800 ദിര്‍ഹമാണ് ഓരോരുത്തരില്‍നിന്നും ഈടാക്കിയത്. ഇതിനുപുറമെ ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയൻറും ചുമത്തി.

ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ അബൂദബിയിലെ റോഡുകളില്‍ സ്മാര്‍ട്ട് പട്രോള്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യാ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി നിയമലംഘനം കണ്ടെത്തുകയും ഡ്രൈവര്‍മാര്‍ക്ക് എസ്.എം.എസ് മുഖേന ഇതുസംബന്ധിച്ച അറിയിപ്പ് കൈമാറുകയും ചെയ്യും.
.

Share this Article