കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
യു.എ.ഇയിൽ യെല്ലോ, ഓറഞ്ച് അലർട്ട്

Truetoc News Desk
◼️ശനിയാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് മുന്നറിയിപ്പ്
അബൂദബി: യു.എ.ഇയിൽ ശക്തമായ കാറ്റും മഴയും തുടരുന്നു. ഇന്നലെ, രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ പരക്കെ മഴ ലഭിച്ചപ്പോൾ പലയിടത്തും പൊടിക്കാറ്റും ശക്തമായി. അടുത്ത ശനിയാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്. രാജ്യമെമ്പാടും ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ദുബൈയിൽ ഇന്ന് രാവിലെയും മൂടിക്കെട്ടിയ അന്തരീക്ഷമാണ്.
രാജ്യത്തെമ്പാടും ഇന്നലെ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. അബൂദബി എമിറേറ്റിന്റെ വിവിധ മേഖലകളിലും ഫുജൈറയിലുമാണ് കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ചത്. രാജ്യത്തെമ്പാടും വ്യാപകമായി പൊടിക്കാറ്റ് തുടരുന്നതിനാൽ പുറത്തിറങ്ങുന്നവർ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
കടലും പ്രക്ഷുബ്ദമാണ്. പതിവിൽ കൂടുതൽ ഉയരത്തിൽ തിരമാലയടിക്കാൻ സാധ്യതയുള്ളതിനാൽ കടലിലിറങ്ങുന്നത് ഒഴിവാക്കണം. അബൂദബിയിലെ അൽറീഫ്, അൽഫല മേഖലയിലാണ് അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴ ലഭിക്കുക.
അബൂദബി വിമാനത്താവള പരിസരം, ശഖ്ബൂത്ത് സിറ്റി എന്നിവിടങ്ങിലും, അൽഐൻ മേഖലയിലും മഴപെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. ഈ മേഖലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. രാജ്യമെമ്പാടും യെല്ലോ അലർട്ട് തുടരുകയാണ്. കടൽ പ്രക്ഷുബ്ദമായതിനാൽ തീരങ്ങളും യെല്ലോ അലർട്ടിലാണ്.
.
വണ്ടർ റൈഡ്സ് ചലഞ്ച് തനിഷ വസന്ദനിക്ക് 27,000 ദിർഹം
March 31 2023
യു.എ.ഇയിലെ 'സാലിക്’ ഇനി ജോയന്റ് സ്റ്റോക് കമ്പനി
June 30 2022
മാർപാപ്പ രാജ്യത്തിന്റെ ഏറ്റവും ആദരണീയനായ അതിഥി: ബഹ്റൈൻ രാജാവ്
November 05 2022
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.