എമിറേറ്റ്സ് ഐ.ഡിയിലെ വിവരങ്ങൾ എളുപ്പത്തിൽ പുതുക്കാം

Truetoc News Desk


ദുബൈ: എമിറേറ്റ്സ് ഐ.ഡിയിലെ വിവരങ്ങൾ പുതുക്കാനും മാറ്റാനും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ് (ഐ.സി.എ) വെബ്സൈറ്റിലും സ്മാർട്ട് ആപ്ലിക്കേഷൻ വഴിയും അപേക്ഷിക്കാം.

50 ദിർഹം ഫീസടച്ച് പ്രത്യേകിച്ച് രേഖകളൊന്നും സമർപ്പിക്കാതെ തന്നെ അപേക്ഷിക്കാമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, മാറ്റം വരുത്തിയ വിവരങ്ങൾ പൗരന്മാരും താമസക്കാരും 30 ദിവസത്തിനുള്ളിൽ ഐ.സി.എയെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഐ.ഡി കാർഡിലെയും ജനസംഖ്യ രജിസ്ട്രേഷൻ സിസ്റ്റത്തിലെയും വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാണിതെന്നും യു.എ.ഇ ഡിജിറ്റൽ ഗവൺമെന്‍റ് വെബ്സൈറ്റിൽ വ്യക്തമാക്കി.

അതേസമയം യു.എ.ഇ റെസിഡൻറ്സ് വിസ കാൻസൽ ചെയ്യാൻ ഉദ്ദേശിക്കുന്നവർ നിശ്ചിത ജനറൽ ഡയറക്ടറേറ്റ് ഫോർ റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് വകുപ്പിന് ഐ.ഡി കാർഡ് തിരിച്ചുനൽകണമെന്നാണ് നിയമം.
.

Share this Article