മോഹിനിയാട്ട ചരിത്രത്തിലെ ലിംഗപരത....തുടരന്വേഷണങ്ങൾക്ക് ഒരു മുഖവുര

0


അരങ്ങിൽ ആണിനു പെണ്ണാവാം, പെണ്ണിന് ആണാവാം, ട്രാൻസ്‌ജെൻഡർക്ക്‌ ഇവയിലേതും. ഇവർക്കേവർക്കും ട്രാൻസ്‌ജെൻഡറുമാകാം. ഈ ‘തിരിവു’കൾ അത്രയും സ്വാഭാവികമാണെന്ന് പ്രാചീനകാലം മുതലേ രംഗവേദി കണ്ടെത്തിയിരുന്നു. എന്നിട്ടും ഇന്നും ചോദ്യമുയരുന്നു – ആണെന്തിന്‌ മോഹിനിയാട്ടം കളിക്കണം?

‘ആണ്മെ തിരിന്ത പെണ്മൈക്കോലത്തുക്കാമനാടിയ പേടിയാലും’
ചിലപ്പതികാരം അസുരന്മാരും സുബ്രഹ്മണ്യനും തമ്മിലുള്ള യുദ്ധത്തിൽ എല്ലാ ആയുധങ്ങളും ഫലിക്കാതെ നിരാശരാവുന്ന അസുരന്മാർക്കു മുകളിലേക്ക് തന്റെ കുട ചെരിച്ചുപിടിച്ചു കൊണ്ട് മുരുകൻ ഒരു നൃത്തമാടിയത്രേ. ആ നൃത്തമാണ് കുടൈക്കൂത്ത് എന്ന ചിലപ്പതികാരം.



.

Share this Article