കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
ഭരണഘടന ഇന്ത്യയുടെ അഖണ്ഡത നിലനിർത്തുന്നു
Truetoc News Desk
◼️ഹബീബ് അനുസ്മരണം നടത്തി
ഷാർജ: എം.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി ഹബീബ് റഹ്‌മാൻ അനുസ്മരണം ഷാർജയിൽ സംഘടിപ്പിച്ചു. 'കാമ്പസ് രാഷ്ട്രീയത്തിലെ വസന്തകാല ഓർമ്മ' എന്ന ശീർഷകത്തിൽ ഇന്ത്യൻ അസോസിയേഷനിൽ എംഎസ്എഫ് അലുംനി യുഎഇ ചാപ്റ്റർ സംഘടിപ്പിച്ച പരിപാടി കെഎംസിസി ഉപദേശക സമിതി ഉപാധ്യക്ഷൻ യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു.
തുടർന്ന് 'ഭരണഘടന: വാദം, പ്രതിവാദം' എന്ന വിഷയത്തിൽ സെമിനാറും നടന്നു.
ജനാധിപത്യത്തെയും നിയമവ്യവസ്ഥയെയും വെല്ലുവിളിക്കുന്ന ഫാഷിസ്റ്റ് ഭരണകാലത്ത് അഖണ്ഡത നിലനിർത്താനും രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് വഴുതി വീഴാതിരിക്കാനും സഹായിക്കുന്നത് സുശക്തമായ ഭരണഘടനയാണെന്ന് സെമിനാർ അഭിപ്രായപ്പെട്ടു.
ഭീതി നിറക്കുകയും നിശ്ശബ്ദരാക്കുകയുമാണ് സംഘ്പരിവാർ ഭരണകൂടം ചെയ്യുന്നത്.
വിമർശിക്കുന്നവരെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുകയും ജയിലിലടക്കുകയും ചെയ്യുന്നുവെന്ന് സെമിനാറിൽ സംസാരിച്ചവർ പറഞ്ഞു.
സുപ്രീംകോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ, മാധ്യമ പ്രവർത്തകൻ എംസിഎ നാസർ, അഡ്വ. ബിനി സരോജ് സംസാരിച്ചു.
എം.എസ്.എഫ് അലുംനി യുഎഇ ചാപ്റ്റർ പ്രസിഡണ്ട് പി.കെ അൻവർ നഹ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇസ്മായിൽ ഏറാമല ആമുഖമവതരിപ്പിച്ചു.
മുസ്‌ലിം ലീഗ് തൃശൂർ ജില്ലാ വൈസ് പ്രസിഡണ്ട് കെ.എ ഹാറൂൺ റഷീദ്,
നിസാർ തളങ്കര, അഡ്വ. വൈ.എ റഹീം,
എഴുത്തുകാരൻ കെഎം ഷാഫി, അബ്ദുല്ല മല്ലശ്ശേരി, അബ്ദുല്ല ചേലേരി, അബ്ദുൽഖാദർ അരിപ്പാമ്പ്ര,
കെ.പി.എ സലാം, ഇഖ്ബാൽ അള്ളാംകുളം, മുസ്തഫ തിരൂർ, ഒ.കെ ഇബ്രാഹിം, അഡ്വ.സാജിദ് അബൂബക്കർ, കബീർ ചാന്നാങ്കര, മുഹമ്മദ് പട്ടാമ്പി, അഷ്റഫ് കൊടുങ്ങല്ലൂർ, എം.പി മുഹ്സിൻ,
മജീദ് അണ്ണാൻതൊടി, സിദ്ദീഖ് തളിക്കുളം, അഷ്റഫ് പരതക്കാട്, എം.ടി.എ സലാം , സി.കെ.ഇർഷാദ് , ഉനൈസ് തൊട്ടിയിൽ, നസീർ കുനിയിൽ, അൽ അമീൻ കായംകുളം, ഇഖ്ബാൽ മുറ്റിച്ചൂർ, ഫൈറൂസ് പാണക്കാട് എന്നിവർ പ്രസംഗിച്ചു.
സമരങ്ങളുടെയും സർഗാത്മക കാമ്പസ് അനുഭവങ്ങളുടെയും ഓർമകൾ പങ്കുവെച്ച് യുഎഇയിലുള്ള മുൻകാല എം.എസ്.എഫ് നേതാക്കളുടെ ഒത്തുചേരൽ ഹബീബ് അനുസ്മരണത്തെ വേറിട്ടതാക്കി.
.
കെ.കെ രമയ്ക്കെതിരെ വിവാദ പരാമർശവുമായി എം.എം മണി
July 14 2022Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.