യുഎഇയിൽ മൂന്ന് പേർക്ക് കൂടി കുരങ്ങുപനി

Truetoc News Desk


◼️ഉചിതമായ പ്രതിരോധ നടപടികൾ പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം 

അബുദാബി: മൂന്ന് പുതിയ കുരങ്ങുപനി കേസുകൾ കൂടി രാജ്യത്ത് സ്ഥിരീകരിച്ചതായി യു.എ.ഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രോഗം നേരത്തേ കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള യുഎഇ ആരോഗ്യ അധികൃതരുടെ നയത്തിന് അനുസൃതമായ നിരീക്ഷണത്തിലാണ് കണ്ടെത്തൽ.

യാത്രാവേളയിൽ ഉചിതമായ പ്രതിരോധ നടപടികളും ശ്രദ്ധാപൂർവമായ മുൻകരുതലുകളും പാലിക്കണമെന്നും വലിയ ജനക്കൂട്ടത്തിനിടയിൽ സുരക്ഷിതരായിരിക്കണമെന്നും അപകടകരമായ പെരുമാറ്റങ്ങൾ ഒഴിവാക്കണമെന്നും മന്ത്രാലയം  അഭ്യർത്ഥിച്ചു.

അന്വേഷണം, സമ്പർക്ക പരിശോധന, രോഗിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കൽ എന്നിവയുൾപ്പെടെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. 

രാജ്യത്തെ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ നേടാനും കിംവദന്തികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും മന്ത്രാലയം ആഹ്വാനം ചെയ്തു.
.

Share this Article