കെ.എം.സി.സി മെമ്പർഷിപ്പ് ക്യാമ്പയിൻ; നൂതന പദ്ധതികളുമായി കാസർഗോഡ് ജില്ലാ കമ്മിറ്റി

Truetoc News Desk


ദുബൈ: 2022-2025 വർഷത്തെ കെ.എം.സി.സി മെമ്പർഷിപ്പ് ക്യാമ്പയിൻ വൻ വിജയമാക്കാൻ നൂതന പദ്ധതികളുമായി ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി. ഈ വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിൻ ഡിജിറ്റൽ രൂപത്തിലാണു നടപ്പിൽ വരുത്തുന്നത്. പൂർണമായും ഓൺലൈനായി മെമ്പർമാരെ ചേർക്കുന്ന പദ്ധതിക്കാണ് ഇത്തവണ കെ.എം.സി.സി മെമ്പർഷിപ്പ് ക്യാമ്പയിനിൽ രൂപം നൽകിയിരിക്കുന്നത്. അത് കൊണ്ട് തന്നെ കൂടുതൽ പേരിലേക്ക് മെമ്പർഷിപ്പ് ക്യാമ്പയിൻ എത്തിച്ചേർക്കാൻ കഴിയും. നിലവിൽ ദുബൈ കെ.എം.സി.സി ജില്ലാ കമ്മിറ്റികളിൽ വ്യതിരിക്തമായ പദ്ധതികളും പ്രവർത്തനങ്ങളുമായി ഏറെ ശ്രദ്ധ നേടിയ കാസർഗോഡ് ജില്ലാ കമ്മിറ്റി മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ വളരെ ശാസ്ത്രീയമായ രീതിയിൽ നടത്താനുള്ള പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. 

ഇതുമായി ബന്ധപ്പെട്ട് ചേർന്ന ജില്ലാ നേതൃ യോഗം യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ഉപദേശക സമിതി വൈസ് ചെയർമാനും സംസ്ഥാന മെമ്പർഷിപ് മോണിറ്ററിംഗ് (MMB) ചെയർമാനുമായ
യഹിയ തളങ്കര ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി മെമ്പർഷിപ് പ്രവർത്തനം  ശക്തമാക്കി മുന്നോട് കൊണ്ട് പോകണം എന്നും  ഡിജിറ്റൽ സംവിധാനം 
കൂടുതൽ  ഉപകാരമാകുമെന്നും  യഹ്യ തളങ്കര അഭിപ്രായപ്പെട്ടു. 
ദുബായ് കെ.എം.സി.സി കാസറഗോഡ് ജില്ലാ ആക്ടിങ് പ്രസിഡന്റ്  റാഫി പള്ളിപ്പുറം അധ്യക്ഷത വഹിച്ചു.  ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ദുബായ് കെ എം സി സി പ്രസിഡന്റ് എളേറ്റിൽ ഇബ്രാഹിം,  ജനറൽ സെക്രട്ടറി  മുസ്തഫ തിരൂർ,
സംസ്ഥാന  ഭാരവാഹികളായ എം സി ഹുസൈനാര് ഹാജി എടച്ചകൈ, ഹനീഫ് ചെർക്കള, കെ പി എ സലാം, ഓ മൊയ്‌ദു,അഡ്വ. ഇബ്രാഹിം ഖലീൽ,  ജില്ലാ ട്രഷറർ ഹനീഫ് ടി ആർ മേൽപറമ്പ്,  ഓർഗനൈസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, ജില്ലാ ഭാരവാഹികളായ  മഹ്മൂദ് ഹാജി പൈവളിഗെ,
സി എച് നൂറുദ്ദീൻ കാഞ്ഞങ്ങാട്, ഹസൈനാർ ബീജന്തടുക്ക, കെ പി അബ്ബാസ് കളനാട്, സലാം തട്ടാനാച്ചേരി, 
ഫൈസൽ മൊഹ്സിന് തളങ്കര, അഷ്‌റഫ്  പാവൂർ, യൂസുഫ് മുക്കൂട്, മണ്ഡലം   ഭാരവാഹികളായ   ഷബീർ തൃക്കരിപ്പൂർ, ഹനീഫ് ഭാവ, ഷബീർ കീഴുർ, 
ഫൈസൽ പട്ടേൽ, സൈഫുദ്ദീൻ മൊഗ്രാൽ തുടങ്ങിയവർ പ്രസംഗിച്ചു. മണ്ഡലം സഹ    ഭാരവാഹികളായ   
സി എ ബഷീർ പള്ളിക്കര, ആരിഫ് ചെരുമ്പ,
ഹാഷിം മഠത്തിൽ, റഷീദ് ആവിയിൽ, ബഷീർ പാറപ്പള്ളി, അഷ്‌റഫ് കാഞ്ഞങ്ങാട്, സലാം മാവിലാടം, സഫ്‌വാൻ അണങ്ങൂർ, സിദ്ദീഖ്
 ചൗക്കി, റഷീദ് പടന്ന, സത്താർ ആലമ്പാടി ,
റഫീഖ്  ചെറുവത്തൂർ  സുബൈർ കുബണൂർ, മൻസൂർ മർത്യാ     
തുടങ്ങിയവർ സംബന്ധിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് മഹ്മൂദ് ഹാജി പൈവളിഗെ  പ്രാർത്ഥനയും ട്രഷറർ ഹനീഫ് ടി ആർ നന്ദിയും പറഞ്ഞു.
.

Share this Article