ടയറിനുള്ളില്‍ ഒളിപ്പിച്ച് ഹാഷിഷ് കടത്താന്‍ ശ്രമം; ഡ്രൈവര്‍ അറസ്റ്റില്‍

Truetoc News Desk


റാസല്‍ഖൈമ: യുഎഇയിലേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍. 29.3 കിലോഗ്രാം ഹാഷിഷുമായാണ് ഇയാള്‍ റാസല്‍ഖൈമയില്‍ പിടിയിലായത്. യുഎഇയുടെ വടക്കന്‍ അതിര്‍ത്തിയായ അല്‍ ദരാ ബോര്‍ഡറില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഡ്രൈവറുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ റാസല്‍ഖൈമ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഹാഷിഷ് കണ്ടെത്തിയത്. വാഹനത്തിലെ സ്‌പെയര്‍ ടയറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. ഇത് പ്ലാസ്റ്റിക് ബാഗുപയോഗിച്ച് മൂടിയിരുന്നു. 

കാറില്‍ സൂക്ഷിച്ച സ്‌പെയര്‍ ടയറിന് സാധാരണയിലേറെ ഭാരം തോന്നിച്ചതാണ് സംശയത്തിന് കാരണമായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ടയറിനുള്ളില്‍ 28 പ്ലാസ്റ്റിക് ബാഗുകളിലാക്കി ഒളിപ്പിച്ച നിലയില്‍ ലഹരിമരുന്ന് കണ്ടെത്തിയത്. ഡ്രൈവറെ അറസ്റ്റ് ചെയ്ത് തുടര്‍ നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 
.

Share this Article