യു.എ.ഇയിൽ അനുവാദമില്ലാതെ ഒരാളുടെ ഫോട്ടോ പകർത്തിയാൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ

Truetoc News Desk




◼️കുറഞ്ഞ വിഴ ഒന്നരലക്ഷം ദിർഹവും ആറു മാസ തടവും

ദുബൈ: ലോകത്തിലെ ഏറ്റവും മികച്ച ഫോട്ടോ സൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ആസ്ഥാനമാണ് യുഎഇ. എങ്കിലും മറ്റൊരു വ്യക്തിയുടെ സ്വകാര്യത ലംഘിക്കുന്ന ഫോട്ടോയോ വീഡിയോയോ പകർത്തുന്നത് യു.എ.ഇയിൽ കുറ്റകരമായ നടപടിയാണ്. 
പുതിയ നിയമം അനുസരിച്ച് കുറഞ്ഞത് ആറ് മാസം തടവും 150,000 ദിർഹത്തിൽ കുറയാത്ത പിഴയും നൽകേണ്ടി വരും. ഇത്തരം കുറ്റങ്ങളിൽ കൂടിയ പിഴത്തുക അഞ്ച് ലക്ഷം ദിർഹമാണ്.  

അനുവാദം തേടാതെയോ വ്യക്തിയുടെ പ്രശസ്തിക്ക് കോട്ടം വരുത്തുക എന്ന ഉദ്ദേശത്തോടെയോ ആളുകളുടെ ഫോട്ടോ എടുക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്‌താൽ യുഎഇയുടെ സൈബർ നിയമങ്ങൾ, പ്രസിദ്ധീകരണ നിയമം, യുഎഇ പീനൽ കോഡ്, പകർപ്പവകാശ നിയമം
എന്നിവ അടിസ്ഥാനമാക്കിയാണ്  പിഴ ഈടാക്കുന്നത്. 

2018ൽ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ആർടിഎ) കസ്റ്റമർ കെയർ സെന്ററിൽ നിന്ന് മറ്റൊരാളുടെ കരച്ചിൽ ചിത്രീകരിച്ച് 
സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിൽ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്യുകയും  വീഡിയോ വൈറലാവുകയും ചെയ്തു. ഉടൻ തന്നെ 
വീഡിയോ പകർത്തിയ വ്യക്തിയെ അറസ്റ്റു ചെയ്തിരുന്നു.

പുതിയ നിയമത്തിന്റെ ആർട്ടിക്കിൾ 44 തയ്യാറാക്കിയത് ആളുകളുടെ സംഭാഷണങ്ങൾ വെളിപ്പെടുത്തുന്നതും മറ്റുള്ളവരുടെ ചിത്രങ്ങൾ എടുക്കുന്നതും മറ്റുള്ളവരുടെ ചിത്രങ്ങൾ പങ്കിടുന്നത് തടയുന്നതിനുമായാണ്.
.

Share this Article