ജോലി ചെയ്യുന്ന ഫാമിൽ കഞ്ചാവ് കൃഷി; രണ്ട് പ്രവാസികള്‍ അബുദാബിയിൽ അറസ്റ്റില്‍

Truetoc News Desk


അബുദാബി: യുഎഇയിലെ ജോലി സ്ഥലത്ത് കഞ്ചാവ് കൃഷി നടത്തിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‍തു. അബുദാബിയിലായിരുന്നു സംഭവം. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ റെയ്‍ഡിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെടുത്തത്.

ജോലി ചെയ്‍തിരുന്ന ഫാമില്‍ 14 കഞ്ചാവ് ചെടികളാണ് ഇവര്‍ വളര്‍ത്തിയിരുന്നത്. മയക്കുമരുന്ന് വിതരണത്തിനും മയക്കുമരുന്ന് ഉപയോഗത്തിനുള്ള പ്രോത്സാഹനത്തിനുമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്. പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവ് പ്രകാരം ചെടികള്‍ ഫാമില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു.
.

Share this Article