തുറന്നു, വായനയുടെ വലിയ വാനം

Truetoc News Desk


◼️ഷാർജ കുട്ടികളുടെ വായനോത്സവത്തിന് വര്‍ണാഭമായ തുടക്കം

ഷാര്‍ജ: കുരുന്നു ഭാവനകകളിലൂടെ വായനയുടെ വലിയ വാനം തുറക്കന്ന ഷാര്‍ജ കുട്ടികളുടെ വായനോത്സവത്തിന് ഉത്സവപ്രതീതി നിറഞ്ഞ അന്തരീക്ഷത്തില്‍ തുടക്കമായി. ഷാര്‍ജ ഉപഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ സാന്നിധ്യത്തില്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ വായനോത്സവം ഉദ്ഘാടനം ചെയ്തു.

കുട്ടിക്കൂട്ടം അണിനിരന്ന സംഗീതാവിഷ്‌കാരത്തോടെയായിരുന്നു ഷാര്‍ജ ഭരണാധികാരിയെ എക്‌സ്‌പോ സെന്ററിലേക്ക് സ്വീകരിച്ചാനയിച്ചത്. സഹിഷ്ണുത മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, ഷാര്‍ജ ഭരണാധികാരിയുടെ ഓഫീസ് മേധാവി ഷെയ്ഖ് സലേം ബിന്‍ അബ്ദുള്‍ റഹ്‌മാന്‍ ബിന്‍ സലേം അല്‍ ഖാസിമി, ഷാര്‍ജ സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല ബിന്‍ സലേം അല്‍ ഖാസിമി, മറ്റു വകുപ്പു മേധാവികള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, എഴുത്തുകാര്‍ മാധ്യമപ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് ഷാര്‍ജ ഭരണാധികാരിയെ വായനോത്സവ നഗരിയില്‍ സ്വീകരിച്ചു.
.

Share this Article