മത്സര പരീക്ഷകൾക്ക് ഇനി അലൻ ഇൻസ്റ്റിറ്റ്യൂട്ട്

Truetoc News Desk


ദുബൈ: മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന യുഎഇയിലെ വിദ്യാർത്ഥികള്‍ക്ക് സഹായകരമായി പുതിയ പഠന കേന്ദ്രങ്ങള്‍ ആരംഭിച്ച് രാജസ്ഥാനിലെ കോട്ട ആസ്ഥാനമായുളള അലന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. അബുദബിയിലും ഷാർജയിലുമാണ് പുതിയ പഠന കേന്ദ്രങ്ങള്‍. കെ 12 വിദ്യാർത്ഥികള്‍ക്ക് ഉന്നതനിലവാരത്തിലുളള പരീക്ഷ പരിശീലനം നല്‍കുകയാണ് ലക്ഷ്യം. ഐഐടി, ജെഇഇ മെയിന്‍സ് അഡ്വാന്‍സ്ഡ്,എന്‍ ഇ ഇ ടി-യുജി, കെ വി പി വൈ തുടങ്ങി വിവിധ അന്താരാഷ്ട്ര മത്സരപരീക്ഷകള്‍ക്ക് വിദ്യാർത്ഥികള്‍ പരിശീലനം നല്‍കുന്നു.

യുഎഇയെ കൂടാതെ സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈറ്റ്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലും അലന്‍ ഓവര്‍സീസിന് ശാഖകളുണ്ട്. 'ബോധി ട്രീയുമായുള്ള പങ്കാളിത്തം സാങ്കേതികവിദ്യയിലൂടെയും നവീനതയിലൂടെയും, വിദേശ രാജ്യങ്ങളിലെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നതാകുമെന്ന് അലന്‍ ഓവര്‍സീസ് മാനേജിംഗ് ഡയറക്ടര്‍ കേശവ് മഹേശ്വരി പറഞ്ഞു.

അടുത്തിടെയാണ് ബോധി ട്രീയുമായി അലെന്‍ ഓവർസീസ് പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചത്.
.

Share this Article