ഷോപ്പിങ് മാളിലെ അടിപിടി വീഡിയോ പകർത്തി വൈറലാക്കി; യുവാക്കളുടെ സംഘം അറസ്റ്റിൽ

Truetoc News Desk


◼️റാസല്‍ഖൈമയിലെ ഷോപ്പിങ് മാളിലാണ് സംഭവം

റാസല്‍ഖൈമ: യുഎഇയിലെ ഷോപ്പിങ് മാളില്‍ അടിപിടിയുണ്ടാക്കിയ സംഘം അറസ്റ്റിലായി. റാസല്‍ഖൈമയിലായിരുന്നു സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്‍തത്. 

വീഡിയോ ശ്രദ്ധയില്‍പെട്ട റാസല്‍ഖൈമ പൊലീസ്, അടിപിടിയുണ്ടാക്കിയ യുവാക്കളെ തിരിച്ചറിയുകയും ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവം വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ അപ്‍ലോഡ് ചെയ്‍തയാളെയും പൊലീസ് അറസ്റ്റ് ചെയ്‍തിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായി എല്ലാവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
.

Share this Article