കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.
സ്വപ്‌നയുടെ മൊഴിപ്പകർപ്പ്: സരിതയുടെ ഹർജിയിൽ ഇഡി നിലപാട് അറിയിക്കണം

0
കൊച്ചി> സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മജിസ്‌ട്രേട്ട് കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിത എസ് നായർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിലപാട് തേടി. രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന ആവശ്യം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് സരിത ഹൈക്കോടതിയെ സമീപിച്ചത്.
തന്നെസംബന്ധിച്ച ചില പരാമർശങ്ങൾ മൊഴിയിൽ ഉള്ളതിനാൽ പകർപ്പ് വേണമെന്നാണ് ആവശ്യം. മൊഴിപ്പകർപ്പ് എങ്ങനെ കിട്ടാനാകുമെന്നും രഹസ്യമൊഴി എങ്ങനെ പൊതുരേഖ ആകുമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് ആരാഞ്ഞു. ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി.
.
വണ്ടർ റൈഡ്സ് ചലഞ്ച് തനിഷ വസന്ദനിക്ക് 27,000 ദിർഹം
March 31 2023
മണപ്പുറം തട്ടിപ്പ്; ക്രൈംബ്രാഞ്ച് അന്വേഷിക്കും
July 27 2024
കേരളത്തിൽ വീണ്ടും നിപ്പ വൈറസ് സ്ഥിരീകരിച്ചു
July 20 2024
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.