കെ.കെ രമയ്‌ക്കെതിരെ വിവാദ പരാമർശവുമായി എം.എം മണി

Truetoc News Desk



തിരുവനന്തപുരം: കെ.കെ.രമ എംഎൽഎയ്ക്കെതിരേ നിയമസഭയിൽ വിവാദ പരാമർശവുമായി എം.എം.മണി. 'ഒരു മഹതി വിധവയായിപ്പോയി, അത് അവരുടെ വിധി. ഞങ്ങളാരും ഉത്തരവാദിയല്ല' - എം.എം.മണി നിയമസഭയിൽ പറഞ്ഞു. ഇതോടെ അദ്ദേഹം മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞത് എന്താണെന്ന് പരിശോധിക്കാമെന്ന് സ്പീക്കർ അറിയിച്ചു.

ഇവിടെ ഒരു മഹതി ഇപ്പോൾ പ്രസംഗിച്ചു മുഖ്യമന്ത്രിക്കെതിരേ, ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെന്റിനെതിരേ. ഞാൻ പറയാം ആ മഹതി വിധവയായിപ്പോയത് അവരുടെ വിധി. അതിന് ഞങ്ങളാരും ഉത്തരവാദികളല്ല. അതുമായി ബന്ധപ്പെട്ട് രണ്ട് ലക്ഷം ജനങ്ങളെ പീഡിപ്പിച്ചയാളാണ് ആഭ്യന്ത്രരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഈ കേരളം കണ്ടതിലെ ഏറ്റവും വൃത്തികെട്ട ആഭ്യന്തര മന്ത്രിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണനെന്നാണ് എന്റെ ആഭിപ്രായം', - മണി പറഞ്ഞു.

എം.എം.മണിയുടെ പരാമർശത്തേത്തുടർന്ന് നിയമസഭയിൽ പ്രതിപക്ഷം ബഹളംവെച്ചു. പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചതിനേ തുടർന്ന് സഭ നിർത്തിവെച്ചു. തുടർന്ന്, എം.എം. മണിയുടെ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയാതെ സഭാസമ്മേളനം നടത്തിക്കൊണ്ടുപോകാൻ സമ്മതിക്കില്ലെന്നും ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
.

Share this Article