ദുബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീപിടിച്ചു

Truetoc News Desk


◼️ഷാര്‍ജയിലേക്കുള്ള ഹൈവേ ഇ311ലാണ്
സംഭവം

ദുബൈ: ദുബൈയിൽ ഓടിക്കൊണ്ടിരുന്ന
ട്രക്കിന് തീപിടിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് സംഭവം.
ചരക്ക് കയറ്റിവന്ന ട്രക്കിനാണ് തീപിടിച്ചത്. ഷാര്‍ജയിലേക്കുള്ള ഹൈവേ ഇ311ലാണ് ട്രക്കിന് തീപിടിച്ചത്. വിവരം അറിഞ്ഞ ഉടന്‍ തന്നെ ദുബൈ സിവില്‍ ഡിഫന്‍സും ദുബൈ പൊലീസ് സംഘവും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീയണച്ചതിന് പിന്നാലെ റോഡ് ഗതാഗതത്തിനായി സൗകര്യമൊരുക്കി. 
തീപിടിത്തത്തിന് കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
.

Share this Article