മലയാളിയുടെ സാങ്കേതിക മികവിന് ദുബൈയുടെ ആദരം

Truetoc News Desk


◼️കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി എഞ്ചിനീയർ അഷ്മിൽ മഹമൂദിന്  ഗോൾഡൻ വിസ

ദുബൈ: മലയാളി എഞ്ചിനീയറുടെ സാങ്കേതിക രംഗത്തെ മികവിന് ദുബൈ അധികൃതർ ഗോൾഡൻ വിസ നൽകി ആദരിച്ചു. ഇലക്ട്രിക്കൽ എഞ്ചിനീയറും കണ്ണൂർ പെരിങ്ങത്തൂരിലെ  തിരുവമ്പാടി തറവാട്ടംഗവുമായ
അഷ്മിൽ മഹമൂദിനെയാണ് പത്ത് വർഷത്തെ ഗോൾഡൻ വിസ നൽകി ആദരിച്ചത്.

സൗദി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ കേബിൾ മാനുഫാക്ചറിങ് കമ്പനിയായ റിയാദ് കേബ്ൾസ് ആൻഡ് മെറ്റൽസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ദുബൈ ബ്രാഞ്ചിൽ സേവമനുഷ്ഠിക്കുകയാണ് അഷ്മിൽ. കഴിഞ്ഞ കഴിഞ്ഞ 10 വർഷമായി ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി ദീവയുടെ മെയിൻ കോൺട്രാക്ടറായ കമ്പനിയിൽ ദീവക്ക് വേണ്ടിയാണ് അഷ്മിലും സംഘവും പ്രവർത്തിക്കുന്നത്.

പ്രതീക്ഷിക്കാതെ ലഭിച്ച അംഗീകാരത്തിൽ അഭിമാനമുണ്ടെന്നും ദൈവത്തിനും ദുബൈ ഭരണാധികാരികൾക്കും നന്ദി പറയുന്നതായും അഷ്മിൽ വ്യക്തമാക്കി. പെരിങ്ങത്തൂർ സൈഫ് നഗറിൽ 
തിരുവമ്പാടി അഷ്‌റഫിൻ്റെയും ഷാഹിദയുടെയും മകനാണ്.  സിവിൽ എഞ്ചിനീയറായ റംഷീനയാണ് ഭാര്യ. മക്കൾ: മുഹമ്മദ് അൽ അമീൻ, അബ്ദുൾ അഹദ് അഷ്മിൽ.
.

Share this Article